ജമ്മു കശ്മീരിലെ പാംപോറില്‍ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍. വെടിവെയ്പില്‍ ഒരു സുരക്ഷാ സൈനികന് പരുക്കേറ്റു. ശ്രീനഗറിനു പ്രാന്ത പ്രദേശത്തുള്ള ഇഡിഐ ക്യാംപസിനുള്ളിലെ കെട്ടിടത്തിലാണ് ഭീകരര്‍ ഒളിച്ചിരിക്കുന്നത്. ഭീകരരെ തുരത്താനുള്ള ശ്രമത്തിലാണ് സൈന്യം. ഭീകരവാദികളുമായി ഏറ്റുമുട്ടല്‍ തുടരുന്നതിനിടെ പരിസരത്ത് നിന്നും പ്രദേശവാസികളെ ഒഴിപ്പിച്ചിട്ടുണ്ട്. കെട്ടിടം സുരക്ഷയ്ക്കുളള മറയാക്കിയാണ് ഭീകരര്‍ സുരക്ഷാ സൈനികര്‍ക്ക് നേരെ വെടിയുതിര്‍ത്തുകൊണ്ടിരിക്കുന്നത്.

തിരിച്ചടി നടത്തുന്ന സൈന്യം കെട്ടിടം വളഞ്ഞിരിക്കുകയാണ്. കഴിഞ്ഞ ഫെബ്രുവരിയിലും ഇതേ കെട്ടിടത്തില്‍ ഭീകരര്‍ ഒളിച്ചുകയറിയിരുന്നു. അന്ന് നടന്ന 48 മണിക്കൂര്‍ നീണ്ടുനിന്ന ആക്രമണത്തില്‍ മൂന്ന് ഭീകരവാദികളും മൂന്ന് സുരക്ഷാ സൈനികരും കൊല്ലപ്പെട്ടിരുന്നു.ജമ്മു കശ്മീരിലെ പാംപോറില്‍ ഇഡിഐ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ ഹോസ്റ്റല്‍ കെട്ടിടത്തില്‍ കയറിയൊളിച്ച തീവ്രവാദികളുമായുള്ള ഏറ്റുമുട്ടല്‍ മൂന്നാം ദിവസവും തുടരുന്നു. തിങ്കളാഴ്ചയാണ് തീവ്രവാദികള്‍ ജമ്മുവിലുള്ള ഇഡിഐ ഹോസ്റ്റല്‍ കെട്ടിടത്തില്‍ കയറി ഒളിച്ചത്. ഏറ്റുമുട്ടലില്‍ കെട്ടിടം ഭാഗികമായി തകര്‍ന്നു. സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലില്‍ ഒരു തീവ്രവാദി കൊല്ലപ്പെട്ടെന്ന് സൈന്യം സ്ഥിരീകരിച്ചു. മറ്റു രണ്ട് പേര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.

സര്‍ക്കാര്‍ ഉടമസ്ഥതയിലുളള ഹോസ്റ്റലില്‍ ഒളിഞ്ഞു കയറിയ തീവ്രവാദികളുമായി തിങ്കളാഴ്ച്ച പുലര്‍ച്ചെ ആരംഭിച്ച ഏറ്റുമുട്ടലാണ് ഇപ്പോഴും തുടരുന്നത്. ആക്രമണത്തില്‍ ഒരു സുരക്ഷാ സൈനികന് പരുക്കേറ്റിരുന്നു. കെട്ടിടത്തിനുള്ളില്‍ മൂന്ന് തീവ്രവാദികള്‍ ഉണ്ടെന്ന നിഗമനത്തിലാണ് സുരക്ഷാ സേന. ഇതില്‍ലൊരാളാണ് കൊല്ലപ്പെട്ടത്. ശ്രീനഗറില്‍ നിന്നും 15 കിലോമീറ്റര്‍ അകലെ പാംപോറിലാണ്‌ ഇഡിഐ ക്യാംപസ്. കശ്മീരി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന സ്ഥാപനമാണിത്. കശ്മീരി യുവാക്കള്‍ക്ക് തൊഴില്‍ പരിശീലനം നല്‍കുന്ന കെട്ടിടമാണിത്. തീവ്രവാദികള്‍ കെട്ടിടത്തിനകത്ത് ആരെയും ബന്ദികളാക്കിയിട്ടില്ലെന്നാണ് സൈന്യം പറയുന്നത്. കശ്മീരില്‍ പ്രക്ഷോഭം ശക്തമായതിനെ തുടര്‍ന്ന് മൂന്ന് മാസത്തിലേറെയായി തുടരുന്ന നിരോധനാജ്ഞ കാരണം ഇവിടെ ക്ലാസുകളൊന്നും നടക്കുന്നില്ല. പാക്കിസ്ഥാനിലേക്ക്‌ ഒഴുകുന്ന ഝലം നദിയിലൂടെ ബോട്ടിലാണ് ഇവര്‍ എത്തിയതെന്നാണ് പ്രാദമിക നിഗമനം.

LEAVE A REPLY

Please enter your comment!
Please enter your name here