കാനഡയില്‍ നിന്നുള്ള പുതുമുഖ നടീനടന്മാര്‍ക്ക് ഒപ്പം  മലയാള സിനിമയിലെ മുഖ്യധാരാ അഭിനയതാക്കളെയും കോര്‍ത്തിണക്കി ശ്രീ എസ് ജസ്പാലിന്റെ സംവിധാനത്തില്‍ ശ്രീം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ പ്രമുഖ മാധ്യമപ്രവര്‍ത്തകയായ  ശ്രീമതി സീമ ശ്രീകുമാറിന്റെ സഹസംവിധാനത്തില്‍ നിര്‍മ്മിക്കുന്ന ഒരു കനേഡിയന്‍ ഡയറിയുടെ പൂജാകര്‍മ്മം കാനഡയില്‍ ബ്രമശ്രീ കരിയന്നൂര്‍ ദിവാകരന്‍ നമ്പൂതിരി നിര്‍വഹിച്ചു.

മെക്കാനിക്കൽ എൻജിനീയറിങ് വിദ്യാർഥിയായ പോൾ പൗലാസാണ് നായകൻ. ചാവേർപ്പട, ബ്യൂട്ടിഫുൾ എന്നീ ചിത്രങ്ങളുടെ നിർമാതാവ് ശ്രീ പൗലോസ് പോളിന്റെ മകനാണ് പോൾ പൗലോസ്. കാഞ്ചീപുരത്തെ കല്യാണം, ലാസ്റ്റ് ബഞ്ച് എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുള്ള പൂജയാണു നായിക.  പാഷാണം ഷാജി, കലാശാല ബാബു, കൃഷ്ണ, സീമ ജി. നായർ, അജിത് രാജ്, നാരായണൻകുട്ടി, ചേർത്തല വിജയൻ, അജിത് സോമൻ  തുടങ്ങിയ പ്രമുഖ നടിനടന്‍മാരും കാനഡായുടെയും കേരളത്തിന്റെയും പശ്ചാത്തലത്തില്‍ നിര്‍മ്മിക്കുന്ന  ‘ഒരു കനേഡിയൻ ഡയറി’യിൽ അഭിനയിക്കുന്നു.

കഥ, തിരക്കഥ: പ്രദീപ് പുറവങ്കര. ശ്രീം പ്രൊഡക്ഷൻസ് അമരക്കാരൻകൂടിയായ എം. വി. ശ്രീകുമാറാണ് അസോഷ്യേറ്റ്ക്യാമറമാൻ. ഉണ്ണി മേനോൻ, പ്രവാസികളുടെ വാനമ്പാടി സീമ ശ്രീകുമാർ, വെങ്കി അയ്യർ, എം. വി. ശ്രീകുമാർ, സിമ്രൻ എന്നിവരാണു ഗായകർ.ശിവകുമാർ വാരിക്കരയുടെ വരികൾക്ക് കെ. എ. ലത്തീഫാണ് സംഗീതം പകർന്നിരിക്കുന്നത്. സുധീർ നന്പ്യാർ (ആർട് ഡയറക്ടർ), ശുഭ പാട്ടത്തിൽ (സ്ക്രിപ്റ്റ് സൂപ്പർവിഷൻ), അബി (കൊറിയോഗ്രഫർ), ബിന്ദു മേക്കുന്നേൽ (കോസ്റ്റ്യൂം ഡിസൈനർ)ബിനോയ് തങ്കച്ചൻ (പ്രൊഡക്ഷൻ മാനേജർ), ജയപാലൻ കൂട്ടത്തിൽ (പ്രൊഡക്ഷൻ കൺട്രോളർ), ബാലു മേനോൻ (സ്റ്റിൽസ്) എന്നിവരാണ്അണിയറക്കാരിൽ പ്രമുഖര്‍.  ശ്രീ കുര്യൻ പ്രക്കാനം ആണ് ലീഗൽ സെല്‍ അഡ്വൈസർ.

ഒരു കനേഡിയന്‍ ഡയറിയുടെ ക്യാമറ സ്വിച്ച് ഓണ്‍ കര്‍മ്മം ഫാ എബി മാത്യൂ നിര്‍വഹിച്ചു.സുധീർ നമ്പ്യാർ ക്ളാപ്പടിച്ചു.ഈ ചിത്രത്തിലെ ഗാനങ്ങളുടെ പ്രകാശനം ശ്രീ മനോജ്‌ കരാത്ത നിര്‍വഹിച്ചു. ശ്രീ കുര്യന്‍ പ്രക്കാനം ശ്രീ ശ്രീകുമാര്‍ സീമ ശ്രീകുമാര്‍ എന്നിവര്‍  നില വിലക്ക് തെളിയിച്ചു.
ചിത്രത്തിലെ ’പലകുറി പറയുവാൻ മോഹിച്ചു…” എന്ന ഗാനം ശ്രീമതി സീമ ശ്രീകുമാർ പൂജാവേളയിൽ ആലപിച്ചു.

ബ്രഹ്മശ്രീ ദിവാകരന്‍ നമ്പൂതിരി ,ഫാ എബി മാത്യു, മലയാള മയൂരം സി ഇ ഒ ശ്രീ കുര്യന്‍ പ്രക്കാനം, ശ്രീ വെങ്കി അയ്യര്‍, ശ്രീമതി ശുഭ പാട്ടത്തില്‍, ശ്രീ മനോജ്‌ കരാത്ത, ശ്രീ തോമസ്‌ തോമസ്‌ ശ്രീ തോമസ്‌ വര്‍ഗീസ്‌ ഭാരതി ആര്‍ട്സ് മ്യൂസിക്‌ അക്കാദമി ചെയര്‍മാന്‍ മതി,   എന്നിവര്‍ ആശംസകള്‍ അര്‍പ്പിച്ചു.

 ശ്രീ എം വി ശ്രീകുമാര്‍ ശ്രീമതി സീമ ശ്രീകുമാര്‍ എന്നിവര്‍   നന്ദി പ്രകാശിപ്പിച്ചു.

Untitled-41 Untitled-9 Untitled-8 Untitled-4 Untitled-1

LEAVE A REPLY

Please enter your comment!
Please enter your name here