അമേരിക്കയുടെ 45 മത്തെ പ്രസിഡന്റായി റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ഥി ഡോണള്‍ഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു. യുഎസ് ചരിത്രത്തിലെ ഏറ്റവും പ്രായം ചെന്ന പ്രസിഡന്റായിട്ടാണ് ട്രംപ് വിജയിച്ചത്. 277 ഇലക്ടറല്‍ വോട്ടുകള്‍ നേടിയാണ് ട്രംപ് വിജയം ഉറപ്പിച്ചത്. 270 ഇലക്ടറല്‍ വോട്ടുകളായിരുന്നു വിജയിക്കാന്‍ വേണ്ടത്. ഡെമോക്രാറ്റിക് പക്ഷത്തെ എതിര്‍ സ്ഥാനാര്‍ഥി ഹില്ലരി ക്ലിന്റണ് 218 ഇലക്ടറല്‍ വോട്ടുകള്‍ മാത്രമാണ് നേടിയത്.

മുപ്പതോളം സംസ്ഥാനങ്ങള്‍ ട്രംപിനെ പിന്തുണച്ചപ്പോള്‍ 20 സംസ്ഥാനങ്ങള്‍ മാത്രമാണ് ഹില്ലരിക്കൊപ്പം നിന്നത്. നിര്‍ണായക സംസ്ഥാനങ്ങളായ ഫ്‌ളോറിഡയും, അരിസോണയും, പെന്‍സില്‍വാനിയയുമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ അപ്രതീക്ഷിതമായി ട്രംപിനൊപ്പം നില്‍ക്കുകയായിരുന്നു.

പ്രതീക്ഷിച്ചയിടങ്ങളില്‍ ഹില്ലരിക്ക് നേട്ടമുണ്ടാക്കാന്‍ സാധിക്കാത്തതാണ് ഡെമോരകാറ്റിക് പാര്‍ട്ടിയെ പരാജയത്തിലേക്ക് തള്ളിയിട്ടത്. എന്നാല്‍ തുടക്കം മുതല്‍ ട്രംപ് മുന്നേറുകയായിരുന്നു. പല സംസ്ഥാനങ്ങളിലും ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് ട്രംപ് ജയിച്ചു കയറിയത്. ഒഹായോ, പെന്‍സില്‍വാനിയ, നോര്‍ത്ത് കരോലിന എന്നിവിടങ്ങളില്‍ നിന്ന് നേടിയ 82 സീറ്റുകളാണ് ട്രംപിനു വിജയമൊരുക്കുന്നതില്‍ നിര്‍ണായക പങ്കു വഹിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here