നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി റഷ്യന്‍ പ്രസിഡന്റ് വഌദ്മിന്‍ പുടിന്‍ ടെലഫോണില്‍ ചര്‍ച്ച നടത്തി. യുഎസ്- റഷ്യ ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഭാവി ശ്രമങ്ങളെ കുറിച്ചാണ് ഇരുവരും ചര്‍ച്ച നടത്തിയതെന്ന് ട്രംപിന്റെ ഓഫിസ് അറിയിച്ചു.

പ്രസിഡന്റ് സ്ഥാനത്തെത്തിയ ട്രംപിനെ പുടിന്‍ അഭിനന്ദിച്ചതായി മോസ്‌കോയിലെ ക്രംലിന്‍ കൊട്ടാരം ഓഫിസും അറിയിച്ചു.

നിലവിലെ യു.എസ് റഷ്യ ബന്ധവും സാമ്പത്തിക, വ്യാപാര മേഖലകളില്‍ ഇരു രാജ്യങ്ങള്‍ തമ്മിലുള്ള സഹകരണം മെച്ചപ്പെടുത്തുന്നതിനെ കുറിച്ചുമാണ് ഇരുവരും ചര്‍ച്ച നടത്തിയത് ലോകത്തിന്റെ പൊതു ശത്രുവായ ഭീകരവാദത്തിനെതിരെ ഒരുമിച്ച് പ്രവര്‍ത്തിക്കാന്‍ ഇരു നേതാക്കളും തീരുമാനമെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here