മെൽബൺ: മെൽബൺഓർത്ത് ഡോക്സ് കത്തീഡ്രലിന്റെ ക്ലേയ്റ്റൺ സെന്റ് ഗ്രിഗോറിയോസ് ചാപ്പലിലെ പ്രധാന പെരുന്നാൾ വളരെ വിപുലമായി ആചരിച്ചു.

മലങ്കര സഭയുടെ പ്രഖ്യാപിത പരിശുദ്ധനും മദ്ധ്യസ് സ്ഥനുമായ പരുമല മാർ ഗ്രിഗോറിയോസ് പുണ്യാളന്റെ 114- ാം ഓർമ്മപെരുന്നാൾ ഇടവക വിശ്വാസി സമൂഹം5,6,തീയതികളിൽ ആഘോഷപൂർവം കൊണ്ടാടി. 5- ാം തീയതി റവ.ഫാ. സജു ഉണ്ണൂണ്ണിയുടെ നേതൃത്വത്തിലുള്ള സന്ധ്യാനമസ്കാരത്തെ തുടർന്ന് ഇമ്മാനുവൽ മാർത്തോമാ പള്ളി വികാരി റവ.ഫാ. വർഗീസ് ചെറിയാൻ വചനപ്രഘോഷണം നടത്തി. കൊടികളും മുത്തുക്കുടകളുമായുള്ള പള്ളിയ്ക്ക് ചുറ്റുമുള്ള പ്രദക്ഷിണത്തിന് നൂറുകണക്കിന് വിശ്വാസികൾ പങ്കാളികളായി.വികാരി റവ.ഫാ. പ്രദീപ് പൊന്നച്ചൻ ആശീർവാദം നടത്തി.6 ന് നടന്ന വിശുദ്ധ കുർബാനയ്ക്ക് റവ.ഫാ. സാജു ഉണ്ണൂണ്ണി പ്രധാന കാർമ്മികനായി. തുടർന്ന് നടന്ന നേർച്ചസദ്യയ്ക്ക് ശേഷം വൈദികരുടെ നേതൃത്വത്തിൽ കൊടിയിറക്കിയതോടെ പെരുന്നാൾ ചടങ്ങുകൾക്ക് സമാപനമായി.

വൈദികരെ കൂടാതെ ട്രസ്റ്റി എം.സി. ജേക്കബ്ബ്, സെക്രട്ടറി ജിബി ൻ മാത്യൂ, മാനേജിംഗ് കമ്മറ്റിയംഗങ്ങൾ, ഗായകസംഘം, സൺഡേ സ്കൂൾ അദ്ധ്യാപകർ, യൂത്ത് മൂവ്മെന്റ്, എം.ജി.ഓ.സി. എസ്. എം, ശ്സ്ത്രീസമാജം, വിവിധ പ്രാർത്ഥനാ യോഗങ്ങൾ, യംഗ് കപ്പിൾസ് മൂവ്മെന്റ് ഭാരവാഹികൾ, എന്നി വിവിധ കമ്മറ്റിക്കാർ പെരുന്നാളിന് നേതൃത്വം നൽകി.                                                                                                 

വാർത്ത .. – ജോസ് .എം. ജോർജ്

LEAVE A REPLY

Please enter your comment!
Please enter your name here