അമേരിക്കന്‍ മാധ്യമങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് യുഎസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്.സത്യപ്രതിജ്ഞാ ചടങ്ങിനെ മാധ്യമങ്ങള്‍ വളരെ മോശമായാണ് റിപ്പോര്‍ട്ട് ചെയ്തതെന്ന് രഹസ്യന്വേഷണ വിഭാഗമായ സിഐഎയുടെ ആസ്ഥാനം സന്ദര്‍ശിക്കാനെത്തിയപ്പോള്‍ ട്രംപ് വിമര്‍ശിച്ചത്.

ഒന്നരലക്ഷത്തോളം ജനങ്ങളാണ് തന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തത്. എന്നാല്‍ മാധ്യമങ്ങള്‍ ഇത് കുറച്ചുകാണിച്ച് തെറ്റായ കണക്കുകളാണ് നല്‍കിയതെന്നും അദ്ദേഹം പറഞ്ഞു.

മതത്തിന്റെ പേരില്‍ നടക്കുന്ന തീവ്രവാദം പൂര്‍ണമായും തുടച്ചു നീക്കുമെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ട്രംപിനെതിരേ യുഎസിന്റെ വിവിധ ഭാഗങ്ങളില്‍ ശനിയാഴ്ചയും പ്രകടനങ്ങള്‍ നടന്നു. തിരഞ്ഞെടുപ്പ് പ്രചാരണ സമയത്ത് ട്രംപ് നടത്തിയ സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങളും, മുസ്ലിം വിരുദ്ധ നിലപാടുമാണ് പ്രതിഷേധങ്ങള്‍ക്ക് കാരണം.

LEAVE A REPLY

Please enter your comment!
Please enter your name here