ദക്ഷിണ ചൈന കടലുമായി ബന്ധപ്പെട്ട വിഷയത്തില്‍ ചൈനക്ക് ശക്തമായ മുന്നറിയിപ്പുമായി അമേരിക്ക.
പ്രദേശത്തെ അമേരിക്കന്‍ താത്പര്യങ്ങള്‍ സംരക്ഷിക്കുന്നതിനും അന്താരാഷട്ര അധീനതയിലുള്ള പ്രദേശത്തെ ഒരു രാഷ്ട്രം കൈവശപ്പെടുത്തുന്നത് തടയുന്നതിനും ഇടപെടുമെന്നും അമേരിക്ക അറിയിച്ചു.

ദഷിണ ചൈന കടല്‍ അന്താരാഷ്ട്ര ജലസ്രോതസുകളുടെ ഭാഗമാണ്. അവിടെ അമേരിക്കയുടെ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്തേണ്ടതുണ്ടെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സീന്‍ സ്‌പൈസര്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞുച്ചു.

ദക്ഷിണ ചൈന കടലുമായി ബന്ധപ്പെട്ട ദ്വീപുകള്‍ അന്താരാഷ്ട്ര നിയന്ത്രണത്തിലുള്ളവയാണ്, ചൈനയുടെ ഭാഗമല്ല. രാജ്യാന്തര നിയന്ത്രണത്തിലുള്ള പ്രദേശം ഒരു രാജ്യം മാത്രം കൈവശം വെക്കുന്നത് എതിര്‍ക്കുമെന്നും അദ്ദേഹം പറഞ്ഞു.

ദക്ഷിണ ചൈന കടല്‍ ദ്വീപുകളിലെ ചൈനയുടെ കടന്നുകയറ്റം തടയുമെന്ന് യു.എസ് സ്‌റ്റേറ്റ് സെക്രട്ടറി സ്ഥാനേത്തക്ക് നാമനിര്‍ദേശം ചെയ്യപ്പെട്ട റെക്‌സ് ടില്ലേഴ്‌സന്റെ പരാമര്‍ശത്തെ കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. എന്നാല്‍, പ്രവേശനം തടഞ്ഞാല്‍ യുദ്ധത്തിനൊരുങ്ങാനാണ് ചൈന യു.എസിനെ താക്കീത് ചെയ്തത്.

LEAVE A REPLY

Please enter your comment!
Please enter your name here