കുടിയേറ്റ വിലക്ക് തടഞ്ഞ കോടതി വിധിക്കെതിരെ സമര്‍പ്പിച്ച അപ്പീല്‍ അമേരിക്കയിലെ ട്രംപ് ഭരണകൂടം പിന്‍വലിച്ചു. പഴുതടച്ച പുതിയ നിയമം കൊണ്ടുവരുന്നതിന്റെ ഭാഗമായാണ് അപ്പീല്‍ പിന്‍വലിച്ചതെന്ന് ട്രംപ് വ്യക്തമാക്കി. കുടിയേറ്റ വിലക്ക് താത്കാലികമായി തടഞ്ഞ ജഡ്ജിമാര്‍ ഉന്നയിച്ച ആശങ്കകള്‍ പരിഹരിച്ചുകൊണ്ടാവും പുതിയ നിയമം കൊണ്ടുവരിക. രാജ്യത്തെ കൂടുതല്‍ സുരക്ഷിതമാക്കാനുള്ള പുതിയ നിയമം അടുത്തയാഴ്ച പ്രഖ്യാപിക്കുമെന്ന് അദ്ദേഹം അറിയിച്ചു.
ഏഴ് മുസ്‌ലിം ഭൂരിപക്ഷ രാജ്യങ്ങളില്‍നിന്നുള്ള കുടിയേറ്റക്കാര്‍ക്ക് വിലക്കേര്‍പ്പെടുത്തിയ നടപടി കോടതി നേരത്തെ റദ്ദാക്കിയിരുന്നു. ജനുവരി ഏഴിന് പുറത്തുവിട്ട ഉത്തരവ് ലോകമെങ്ങും വ്യാപക എതിര്‍പ്പിനും ഇടയാക്കി. സിറിയയയും ഇറാനും അടക്കമുള്ള രാജ്യങ്ങളിലെ പൗരന്മാര്‍ക്കെതിരയാണ് ട്രംപ് ഭരണകൂടം കുടിയേറ്റ വിലക്കേര്‍പ്പെടുത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here