ന്യൂനപക്ഷ ഹിന്ദുക്കള്‍ക്ക് വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ അനുമതി നല്‍കുന്ന ബില്‍ പാകിസ്താന്‍ സെനറ്റ് പാസാക്കി. ബില്‍ ഇനി പ്രസിഡന്റിന്റെ അനുമതിക്കായി അയയ്ക്കും. പ്രസിഡന്റ് ഒപ്പുവെക്കുന്നതോടെ ബില്‍ നിയമമായി മാറും.

നിയമപ്രകാരം ഹിന്ദുക്കളുടെ കുറഞ്ഞ വിവാഹ പ്രായം പതിനെട്ട് വയസ്സാണ്. മറ്റു വിഭാഗക്കാരില്‍ പുരുഷന്മാര്‍ക്ക് പതിനെട്ടും സ്ത്രീകള്‍ക്ക് പതിനാറു വയസ്സുമാണ്.

സര്‍ക്കാരിന്റെ ആനുകൂല്യങ്ങള്‍ ലഭിക്കുന്നതിന് വിവാഹസര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ കഴിയാതിരുന്ന വിധവകള്‍ക്ക് നിയമം ഗുണപ്രദമാകും. ഭര്‍ത്താവു മരിച്ച് ആറുമാസം കഴിഞ്ഞാല്‍ വിധവയ്ക്കു പുനര്‍വിവാഹിതയാകാനും വ്യവസ്ഥയുണ്ട്. മാത്രമല്ല, ദമ്പതികളില്‍ ആരെങ്കിലും മതം മാറുകയാണെങ്കില്‍ വിവാഹ ബന്ധം വേര്‍പ്പെടുത്താന്‍ പങ്കാളിക്ക് കോടതിയെ സമീപിക്കാന്‍ ബില്ലില്‍ വ്യവസ്ഥയുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here