ഹോ ബാർട്ട് : ടാസ്മാനിയായുടെ തലസ്ഥാനമായ ഹോബാർട്ടിൽ വംശീയാക്രമണം.പുതുപ്പള്ളി സ്വദേശി ലീ മാക്സ് ജോയി ഗുരുതരമായ തലയ്ക്കേറ്റ പരിക്കുമായി ടാസ്മാനിയായിലെ ഹോബാർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു, ബഹ്‌റിനിൽ നിന്നും കഴിഞ്ഞ ആറു വർഷമായി ഹോബാർട്ടിൽ കുടിയേറിയ ലീ ഓട്ടോമൊബൈൽ എഞ്ചി നീയറണ്.നേഴ്സിംഗ് പഠനത്തോടപ്പം ടാക്സി ഓടിക്കുന്ന ജോലിയും നിർവ്ഹിക്കുന്നു.ശനിയാഴ്ച വെളുപ്പിന് 4.30 യ്ക്കും 5.00 നും ഇടയിൽ ഹോബാർട്ട് നോർത്തിലുള്ള മാക്‌ഡൊനാൾഡിൽ ന്റെ പുറത്ത് കാർപാർക്കിൽ വച്ചാണ് ലീയെ ക്രൂരമായി മർദിച്ചത്.    

നാല് യുവാക്കളും ഒരുയുവതിയും അടങ്ങിയ സംഘം മാക് ഡൊനാൾ ഡിലെ മാനേജരുമായി വഴക്കിട്ട് പുറത്തിറങ്ങിയപ്പോളാണ് ലിയെ ഇവർ കാണുന്നതു്.കറുത്ത ഇന്ത്യാക്കാരാ നീയെന്താടാ ഇവിടെ എന്ന് ചോദിച്ച് അവർ ലിയെ മാരകമായി പരുക്കേൽപ്പിച്ചതായി ലീ കേരള ന്യൂസ് ടാസ്മാനിയാ റിപ്പോർട്ടറോട് പറഞ്ഞു.തുടർന്ന് മാക്ഡെ നാൾഡിലെ ജീവ നാക്കാർ പോലീസിനെ വിളിക്കുകയായിരുന്നു.പരാതി ടാസ്മാനിയൻ പോലീ സിലും ഇന്ത്യൻ എംബസ്സിയിലും പ്രധാന മന്തിയുടെ ഓഫീസിലും കേന്ദ്ര മന്ത്രി സുഷ്മാ സ്വരാജിനും പരാതികൊടുത്ത് അക്രമത്തിന് നേതൃത്വം കൊടുത്തവരെ നിയമത്തിന് മുൻപിൽ കൊണ്ടു വരണമെന്നും മലയാളി സമൂഹം ആവശ്യപ്പെട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here