മക്കായി : മക്കായിയിൽ ടാക്സി ഓടിക്കുന്ന  മലയാളിക്ക് പോലീസിന്റെ യും മക്കായി സിറ്റി കൗൺ സിലിന്റെയും മാൻ ഓഫ് ദി ഈയർ നോമാനേഷനുകൾക്കായി  തെരഞ്ഞെടുക്കപ്പെട്ടു. മകായിയിൽ വിററ്സൺഡേ മാക്സി ടാക്സി ഓടിക്കുന്ന അങ്കമാലി കിടങ്ങൂർ സ്വദേശി  അനീഷ് വർഗ്ഗീസിനാണ് ഈ അംഗീകാരം.ഓസ്ടേലിയായിൽ കഴിഞ്ഞ ഒൻപതു വർഷമായി താമസിക്കുന്ന അനീഷ് മെൽബണിൽ നിന്നും മേരി ബ്രോയിലേയ്ക്കും അവിടെ നിന്നും മക്കായിയിലേയ്ക്കും താമസം മാറുകയായിരുന്നു. ഈ യടുത്ത ദിവസം അനീഷ് ഓടിക്കുന്ന ടാക്സിയിൽ ബേക്കേഴ്സ് ഗീക്ക് ടവേനിൽ നിന്നും സ്വദേശികളായ 41 വയസും 61- വയസും ഉള്ളവർ ടാക്സിയിൽ കയറി. തുടക്കം മുതലേ അവർ തമ്മിൽ തർക്കം തുടർന്നു.അനീഷിന്റെ മുൻവശത്ത് ഇരുന്നയാത്രക്കാരനെ പിൻ സീറ്റിൽ നിന്നും കത്തിക്ക് കുത്തുകയായിരുന്നു.പെട്ടെന്ന് വണ്ടി നിർത്തിയ അനീഷ് കുത്തിയ ആൾ പുറത്തിറങ്ങിയ തക്കം നോക്കി തുറന്ന വാതിലുമായി ഓടിച്ചു നീങി സുരക്ഷിതമായി നിർത്തി ചികിൽ സകൊടുക്കുക യും പോലീസിനെയും ആംബുലൻസിനെയും വിളിക്കുകയായിരുന്നു.പ്രധാന ഞരമ്പ് മുറിഞ്ഞ് രണ്ട് ഇഞ്ച് ആഴത്തിൽ ഉണ്ടായിരുന്ന മുറിവ് ടൗവ്വൽ കൊണ്ട് മൂടി പിടിച്ച് അദേഹത്തെ രക്ഷിക്കുകയായിരുന്നു. ഫസ്റ്റ് എയ്ഡ് കിട്ടി റിക്കവറിപോസിഷനിൽ ഇരുത്തിയതുകൊണ്ടാണ് അദേഹം രക്ഷപെട്ടതെന്ന് പോലീസ് പറഞ്ഞു.പോലീസ് സ്ഥലത്ത് വച്ച് തന്നെ അനുമോദിക്കുക യുംടാക്സി ഓഫീസിൽ വിളിച്ച് ക്യാബി ഓഫ് ദി ഈ യറായി അനീഷിനെ തെരഞ്ഞെടുത്തതായി അറിയിക്കുകയും ചെയ്തു.തുടർന്ന് മക്കായി സിറ്റി കൗൺസിലിൽ നിന്നും മാൻ ഓഫ് ദി ഈ യറായി നോമാനേറ്റ് ചെയ്ത കാര്യവും അറിയിക്കുകയായിരുന്നു.                                                                                             

LEAVE A REPLY

Please enter your comment!
Please enter your name here