ജിദ്ദ: സൗദിയിലെ അല്‍സലാം കൊട്ടാരത്തിനു സമീപം നടന്ന വെടിവയ്പ്പില്‍ രണ്ട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടു. മൂന്നു പേര്‍ക്കു പരുക്കേറ്റു. കൊട്ടാരത്തിന്റെ പടിഞ്ഞാറന്‍ ഗേറ്റിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിച്ച അക്രമിയെ സുരക്ഷാ ഉദ്യോഗസ്ഥര്‍ വെടിവച്ചുകൊന്നു. ഇരുപത്തിയെട്ടുകാരനായ സൗദി സ്വദേശി മാന്‍സോര്‍ അല്‍ അമ്രിയാണ് വെടിവയ്പ്പു നടത്തിയതെന്ന് ആഭ്യന്തരമന്ത്രാലയം അറിയിച്ചു. കാല്‍നിഷ്‌കോവ് റൈഫിളും മൂന്നു മൊളോട്ടോവ് കോക്ക്‌ടെയിലുകളും ഉപയോഗിച്ചായിരുന്നു ആക്രമണം.

വാഹനത്തില്‍ ഗേറ്റിനു സമീപമെത്തിയ അമ്രി ഇറങ്ങിയയുടന്‍ തന്നെ വെടിയുതിര്‍ക്കുകയായിരുന്നു. ശക്തമായി തിരിച്ചടിച്ച സൗദി സൈനികര്‍ ഇയാളെ വധിച്ചു. ശനിയാഴ്ച വൈകുന്നേരം 3.15 ഓടെയായിരുന്നു ആക്രമണം. എന്നാല്‍ രാത്രി വൈകിയാണ് ആഭ്യന്തരമന്ത്രാലയം വിവരം പുറത്തുവിട്ടത്. സംഭവവുമായി ഭീകര സംഘടനകള്‍ക്ക് പങ്കുണ്ടോയെന്ന് പരിശോധിച്ചുവരികയാണന്ന് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു.

രാജകുടുംബം തങ്ങളുടെ ഔദ്യോഗിക ബിസിനസ് കൂടിക്കാഴ്ചകളും പ്രവര്‍ത്തനങ്ങളും നടത്തുന്നത് അല്‍സലാം കൊട്ടാരത്തിലാണ്. റഷ്യന്‍ സന്ദര്‍ശനത്തിലായതിനാല്‍ സൗദി രാജാവ് സ്ഥലത്തുണ്ടായിരുന്നില്ല. സംഭവത്തെ തുടര്‍ന്ന് സൗദിയിലെ അമേരിക്കന്‍ എംബസി തങ്ങളുടെ പൗരന്മാര്‍ക്ക് സുരക്ഷാ മുന്നറിയിപ്പ് നല്‍കി. സൗദിയിലേയ്ക്കു യാത്ര ചെയ്യുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്ന് അറിയിച്ചു.

 

LEAVE A REPLY

Please enter your comment!
Please enter your name here