സിയോള്‍: ഉത്തര കൊറിയന്‍ പ്രസിഡന്റ് കിം ജോങ് ഉന്നിന്റെ ആരോഗ്യനില മോശമാണെന്ന് റിപ്പോര്‍ട്ട്. ന്യൂസ് ഡോട്ട് കോം വാര്‍ത്താപോര്‍ട്ടലാണ് സ്വകാര്യ രഹസ്യാന്വേഷണ ഏജന്‍സികളെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. ഹൃദ്രോഗവും പ്രമേഹവും രക്താതി സമ്മര്‍ദ്ദവും കിം ജോങ് ഉന്നിന്റെ ആരോഗ്യനില മോശമാക്കിയതായാണ് റിപ്പോര്‍ട്ട്.
വധഭീഷണി നിലനില്‍ക്കുന്നതിലുള്ള ഭയം മൂലം അദ്ദേഹം മാനസിക സമ്മര്‍ദ്ദത്തിനടിപ്പെട്ടതായും അമിതമായി ആഹാരം കഴിക്കുന്നതായും ദക്ഷിണകൊറിയന്‍ ചാരന്മാര് കഴിഞ്ഞയിടെ അവകാശപ്പെട്ടിരുന്നു.