സിയൂള്‍: ഏകാധിപതി കിം ജോങ് ഉന്നിന് കാലാവസ്ഥയെയും പ്രകൃതിയെയും നിയന്ത്രിക്കാന്‍ കഴിവുണ്ടെന്ന് അവകാശപ്പെട്ട് ഉത്തര കൊറിയ. ചൈന ഉത്തര കൊറിയ അതിര്‍ത്തിയിലെ സജീവ അഗ്‌നിപര്‍വതമായ മൗണ്ട് പെക്ടു കിം കഴിഞ്ഞ ദിവസം സന്ദര്‍ശിച്ചിരുന്നു. അഗ്‌നിപര്‍വതത്തിനു മുകളില്‍ ചിരിച്ചുകൊണ്ട് നില്‍ക്കുന്ന കിമ്മിന്റെ ചിത്രത്തിന്റെ അടിക്കുറിപ്പായാണ് കാലാവസ്ഥയെയും പ്രകൃതിയെയും നിയന്ത്രിക്കാന്‍ കിം ജോങ് ഉന്നിന് കഴിവുണ്ടെന്ന് ഉത്തര കൊറിയന്‍ സ്റ്റേറ്റ് മീഡിയ പുകഴ്ത്തിയത്.

ഒന്‍പതിനായിരം അടി ഉയരമുള്ള പര്‍വതത്തിലേക്ക് കിം കനത്ത മഞ്ഞിനെ അവഗണിച്ച് കയറുമ്പോള്‍ ഹിമപാതം നിലച്ച് പ്രകൃതി പ്രസന്നമായ കാലാവസ്ഥയിലേക്ക് മാറുകയായിരുന്നു. ഇതാണ് കിമ്മിന് കാലാവസ്ഥയെയും പ്രകൃതിയെയും നിയന്ത്രിക്കാന്‍ കഴിവുണ്ടെന്ന് സ്ഥാപിക്കാന്‍ കൊറിയന്‍ സ്റ്റേറ്റ് മീഡിയ ഉയര്‍ത്തിക്കാണിക്കുന്നത്. അപ്രതീക്ഷിതമായ ഹിമപാതം മാറി വെയില്‍ തെളിയാന്‍ കിം കാരണക്കാരനായെന്നും ഉത്തരകൊറിയന്‍ ഔദ്യോഗിക മാധ്യമം പറയുന്നു.

സൈനിക ക്യാമ്പില്‍ കിം ജനിച്ചപ്പോള്‍ ആകാശത്ത് മഴവില്ല് വിരിഞ്ഞിരുന്നെന്നും മൂന്നാം വയസില്‍ കിം ഡ്രൈവിങ് തുടങ്ങിയെന്നും കിമ്മിന്റെ പിതാവ് കിം ജോങ് രണ്ടാമന്‍ ആത്മകഥയില്‍ അവകാശപ്പെട്ടിരുന്നു. കിമ്മിന്റെ ചെറുപ്പം മുതലുള്ള സാഹസിക കഥകള്‍ കൊറിയന്‍ സ്റ്റേറ്റ് മീഡിയ മുന്‍പ് പുറത്തുവിട്ടിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here