കാനഡ:മാറ്റൊലിമാഗസിൻ & ന്യൂസിന്റെ ആഭിമുഖ്യത്തിൽ ഓൺലൈൻ ആയി നടത്തിയ ഗുജറാത്ത് തെരഞ്ഞെടുപ്പ് പ്രവചന മത്സരത്തിന്റെ ഫലം പ്രഖ്യാപിച്ചു.എക്സിറ്റ് പോളുകൾ പ്രസിദ്ധീകരിച്ചതിന് ശേഷം ആരംഭിച്ച പ്രവചന മത്സരത്തിന് വായനാക്കാരുടെ ഇടയിൽ നിന്നും നല്ല പ്രതികരണം ആണ് ലഭിച്ചത്.ഗൾഫ് മേഖലയിലും,കാനഡയിലും,കേരളത്തിൽ നിന്നും ലഭിച്ച 1364 എൻട്രികളിൽ 827 പേർ 92 രണ്ടു സീറ്റിനു മേൽ ബി ജെ പി കരസ്ഥമാക്കി ഭരണത്തിൽ വരും എന്നും,556 പേർ കോൺഗ്രസിന് അനുകൂലമായും വിധി എഴുതി.ഒരാൾ മാത്രം തുല്യമായ വിജയവും അഭിപ്രായപ്പെട്ടു.1364 അഭിപ്രായങ്ങളിൽ 99 സീറ്റു നേടി ബി ജെപി അധികാരത്തിൽ വരും എന്നും കൊണ്ഗ്രെസ്സ് 77 സീറ്റ് കരസ്ഥമാക്കും എന്നും വ്യക്തമായി പ്രവചിച്ച ഏക വ്യക്തി മസ്‌ക്കറ്റ് ഒമാനിൽ നിന്നുള്ള പ്യാരി സന്തോഷ് എന്ന വീട്ടമ്മയാണ്.വെണ്ണല സ്വദേശി ആയ പ്യാരിയും ,കുടുംബവും ദുബായിയിൽ നിന്നും മസ്‌ക്കറ്റിൽ താമസം മാറി വന്നിട്ട് ഒരു വർഷം കഴിയുന്നു.റുവി മത്രയിൽ താമസിക്കുന്ന പ്യാരി സയൻസ് ഗ്രാഡുവേറ്റ് ആണ്.പഠന കാലം മുതൽ രാഷ്ട്രീയത്തിലും,സാമൂഹിക പ്രശ്നങ്ങളിലും താത്പര്യം ഉണ്ടായിരുന്ന ഇവർക്ക് സമ്മാനം ലഭിച്ചതിൽ അതിയായ സന്തോഷം രേഖപ്പെടുത്തി.

മറ്റു ഭാഷാ പ്രസിദ്ധീകരണങ്ങൾക്കു അറബ് രാജ്യങ്ങളിൽ ഉള്ള നിയമ മാനദണ്ഡങ്ങൾ മൂലം കൂടുതൽ ആയും ഓൺലൈൻ പ്രസിദ്ധീകരണങ്ങൾ ആണ് വായിക്കാറുള്ളത് എന്നും.മാറ്റൊലി പ്രസിദ്ധീകരണങ്ങളുടെ സ്ഥിരം വായനക്കാരി ആണ് ഇവർ എന്നും പറഞ്ഞു.മലയാള മാധ്യമങ്ങൾ പ്രവാസികൾക്ക് നൽകുന്ന വലിയ സംഭാവനയാണ് ഓൺലൈൻ മാധ്യമങ്ങൾ എന്നും ഇവർ അഭിപ്രായപ്പെട്ടു.

മാറ്റൊലിയുടെ ആഭിമുഖ്യത്തിൽ ഒമാനിൽ നടക്കുന്ന പ്രത്യേക ചടങ്ങിൽ സമ്മാനത്തുക കൈമാറും എന്ന് മാറ്റൊലി പ്രതിനിധി അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here