border-bsf-39.jpg.image.784.410

ശ്രീനഗർ∙ ജമ്മു കശ്മീരിൽ നിയന്ത്രണ രേഖയിൽ വീണ്ടും പാക്ക് വെടിവയ്പ്പ്. കുപ്‌വാര ജില്ലയിലെ നൗഗാമിലുണ്ടായ വെടിനിർത്തൽ കരാർ ലംഘനത്തിൽ ഒരു ഇന്ത്യൻ സൈനികൻ കൊല്ലപ്പെട്ടു. ജൂനിയർ കമ്മിഷൻഡ് ഒാഫിസറാണ് പാക്ക് വെടിവയ്പ്പിൽ കൊല്ലപ്പെട്ടത്. ഉച്ചയ്ക്ക് ഒരു മണിയോടെയാണ് പാക്കിസ്ഥാൻ സൈന്യം വീണ്ടും വെടിവയ്പ്പ് നടത്തിയതെന്ന് സൈനിക വക്താവ് അറിയിച്ചു. കൊല്ലപ്പെട്ട സൈനികന്റെ വിശദാംശങ്ങൾ അറിവായിട്ടില്ല.

ഈ മാസം മാത്രം പാക്കിസ്ഥാൻ 52 തവണ വെടിനിർത്തൽ കരാർ ലംഘനം നടത്തി. ആഗസ്റ്റ് 19ന് അതിർത്തിയിലെ സൈനിക പോസ്റ്റുകൾക്ക് നേരെ ശക്തമായ ആക്രമണമായിരുന്നു നടത്തിയത്. സാംബ സെക്ടറിലായിരുന്നു വെടിവയ്പ്പ്. പുതിയ സംഭവത്തോടെ ഈ വർഷം പാക്കിസ്ഥാൻ 245 തവണയാണ് വെടിനിർത്തൽ കരാർ ലംഘിക്കുന്നത്. ‍‍

ഇന്ത്യ–പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളുടെ യോഗത്തിൽ നിന്നു കഴിഞ്ഞ ദിവസമാണ് പാക്കിസ്ഥാൻ പിൻമാറിയത്. ഉഫ കരാർ അനുസരിച്ച് ഭീകരവാദവും അതിർത്തിയലെ സമാധാനവും ചർച്ചചെയ്യാനാണെങ്കിൽ മാത്രം ചർച്ചയാകാമെന്നായിരുന്നു ഇന്ത്യയുടെ നിലപാട്. വിഘടനവാദി നേതാക്കളുമായി പാക്ക് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് സർതാജ് അസീസ് ചർച്ച നടത്തരുതെന്നും ഇന്ത്യ നിലപാടെടുത്തു. അടുത്തമാസം ഇന്ത്യ–പാക്ക് സൈനിക തലവൻമാരുടെ ചർച്ചയും തീരുമാനിച്ചിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here