Baal-Shamin-temple.jpg.image.784.410 (1)

ഡമാസ്കസ് ∙ സിറിയയിലെ പൗരാണികനഗരമായ പൽമിറയിലെ ചരിത്രശേഷിപ്പുകളിൽ സുപ്രധാനമായ ബാൽ ഷമീൻ റോമാക്ഷേത്രം ബോംബ് വച്ച് തകർക്കുന്നതിന്റെ ചിത്രങ്ങൾ ഇസ്‌ലാമിക് സ്റ്റേറ്റ് (ഐഎസ്) ഭീകരർ പുറത്തുവിട്ടു. അഞ്ചു ചിത്രങ്ങളാണ് ഐഎസ് സോഷ്യൽ മീഡിയ വഴി പുറത്തുവിട്ടത്. സ്ഫോടക വസ്തുക്കൾ ക്ഷേത്രത്തിന്റെ വിവിധ ഭാഗങ്ങളിൽ സ്ഥാപിക്കുന്ന ചിത്രങ്ങളാണുള്ളത്. എന്നാൽ ഈ ചിത്രങ്ങൾ കൃത്യമാണെന്ന് സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു

പൽമിറ പിടിച്ചശേഷം ഇതാദ്യമായാണു പൗരാണിക എടുപ്പുകളിലൊന്ന് ഭീകരർ തകർക്കുന്നത്. യുനെസ്കോയുടെ ലോകപൈതൃകപട്ടികയിലുള്ള പൽമിറയിൽ 2000 വർഷത്തിലേറെ പഴക്കമുള്ള എടുപ്പുകളും ശിൽപങ്ങളുമുണ്ട്.

അരനൂറ്റാണ്ടോളം പൽമിറയിലെ പുരാവസ്തുശേഖരങ്ങളുടെ സംരക്ഷകനായിരുന്ന പണ്ഡിതൻ ഖലീദ് അസദിനെ (82) ഒരാഴ്ച മുൻപാണു ഐഎസ് തലവെട്ടിക്കൊന്നത്. ഐഎസ് ഭീകരർ പൽമിറ പിടിക്കുന്നതിനു മുൻപ് നൂറുകണക്കിനു പൗരാണിക ശിൽപങ്ങളും പ്രതിമകളും സിറിയൻ അധികൃതർ രഹസ്യസ്ഥലത്തേക്കു മാറ്റിയിരുന്നു. കഴിഞ്ഞ ജൂണിൽ പൽമിറയിലെ റോമൻകാലത്തേതല്ലാത്ത ചില ക്ഷേത്രങ്ങളും ഐഎസ് ബോംബ് വച്ചു തകർത്തിരുന്നു.

 

explosives.jpg.image.784.410 isis-bomb.jpg.image.784.410

 

LEAVE A REPLY

Please enter your comment!
Please enter your name here