വെർജീനിയ: ഇസ്‌ലാമിക് സ്റ്റേറ്റിനെ അനുകൂലിക്കുകയും അവർ പിന്തുണ നൽകുകയും ചെയ്ത യുഎസിലെ വെർജീനിയയിൽനിന്നുള്ള അലി അമിൻ എന്ന പതിനേഴുകാരന് 11 വർഷം തടവുശിക്ഷ.  ട്വിറ്ററിലൂടെയും തന്റെ ബ്ലോഗിലൂടെയുമാണ് ഐഎസ് അനുകൂല നിലപാടുകൾ അലി  ഓൺലൈനിലൂടെ ഐഎസിന് പിന്തുണ പ്രഖ്യാപിച്ചതിന് തടവുശിക്ഷ ലഭിച്ചത്. ഇത്തരത്തിൽ ശിക്ഷിക്കപ്പെടുന്ന യുഎസിൽ നിന്നുള്ള ആദ്യത്തെയാളാണ് അലി.യുഎസ് ജില്ലാ ജഡ്ജിയായ ക്ലോഡ് ഹിൽട്ടനാണ് വിധി പ്രഖ്യാപിച്ചത്. ഇന്റർനെറ്റ് വ്യാപാരത്തിനുള്ള ഡിജിറ്റൽ കറൻസിയായ ബിറ്റ്കോയിൻ ഉപയോഗിച്ച് ഭീകര സംഘടനകളെ എങ്ങനെ സാമ്പത്തികമായി സഹായിക്കാം എന്നതു സംബന്ധിച്ച് തന്റെ ട്വിറ്ററിലും ബ്ലോഗിലും അലി കുറിപ്പുകൾ എഴുതിയിരുന്നു.

ഇതിനുപുറമെ, വെർജീനിയ സ്വദേശിയായ റീസ നിക്നെജാദ് എന്നയാളെ ഐഎസിൽ ചേരുന്നതിനായി സിറിയയിലേക്ക് പോകാൻ സഹായിച്ചുവെന്ന കുറ്റവും ഇയാൾക്കെതിരെ ചുമത്തിയിട്ടുണ്ട്. അലിക്ക് 4,000ൽ അധികം ഫോളോവേഴ്സാണ് ട്വിറ്ററിൽ ഉണ്ടായിരുന്നത്. പ്രമുഖരായ പല ഇസ്‌ലാമിക് സ്റ്റേറ്റ് ഭീകരരുമായും ഇയാൾ ട്വിറ്ററിലൂടെ ബന്ധപ്പെട്ടിരുന്നതായും പൊലീസ് കണ്ടെത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here