ന്യൂഡൽഹി: ഇന്ത്യയിലെ ഔഷധ നിർമ്മാണ കമ്പനികൾക്ക് കൊവിഡ് വാക്‌സിൻ നിർമ്മിക്കാൻ കഴിയുമെന്ന് മൈക്രോസോഫ്‌റ്റ് സ്ഥാപകൻ ബിൽ ഗേറ്റ്സ്. നിർമ്മിക്കാൻ മാത്രമല്ല അത് നന്നായി ലോകമാകെ വിതരണം ചെയ്യാനും ഇന്ത്യക്ക് പ്രാപ്‌തിയുണ്ട്. വളരെ പ്രധാനമായ പലതും ലോകത്തിന് സംഭാവന ചെയ്യാൻ ഇന്ത്യക്കായിട്ടുണ്ട്. ‘കൊവിഡ്-19: ഇന്ത്യാസ് വാർ എഗെയിൻസ്‌റ്റ് ദി വൈറസ്’ എന്ന ഡോക്യുമെന്ററിയിലാണ് ബിൽ ഗേറ്റ്സ് ഇങ്ങനെ അഭിപ്രായപ്പെട്ടത്. ജനസംഖ്യാ സാന്ദ്രത മൂലവും രാജ്യത്തിന്റെ വ്യാപ്തി മൂലവും കൊവിഡ് മൂലം ഇന്ത്യ വെല്ലുവിളികളും നേരിടുന്നുണ്ട്.

ലോകമാകെയുള‌ള ഔഷധ നി‌ർമ്മാണ,വിതരണ രംഗത്ത് ഇന്ത്യക്ക് നല്ല പ്രാപ്‌തിയുണ്ട്. ലോകത്ത് എവിടെയുള‌ളതിലും കൂടുതൽ ഇന്ത്യയിൽ വാക്സിനുകൾ നിർമ്മിക്കപ്പെടുന്നുണ്ട്. സെറം ഇൻസ്‌റ്റി‌റ്റ്യൂട്ട്, ബയോ ഇ, ഭാരത് ബയോടെക് അങ്ങനെ നിരവധി വാക്‌സിൻ നിർമ്മാണ ഇൻസ്‌റ്റിറ്റ്യൂട്ടുകൾ ഉണ്ട്. മറ്റ് രോഗങ്ങൾക്കുള‌ള വാക്‌സിനുകൾ പോലെ കൊവിഡ് വാക്‌സിനും വലിയ അളവിൽ നിർമ്മിക്കാൻ ഇവിടെയാകും.ലോകമാകെ വാക്‌സിൻ നിർമ്മിക്കാൻ ഒന്നിച്ച് പ്രവർത്തിക്കുന്ന കൂട്ടായ്‌മയായ കോവലിഷൻ ഫോർ എപിഡമിക് പ്രിപ്പർഡ്നസ് ഇന്നൊവേഷൻസ് (CEPI)ൽ ഇന്ത്യ അംഗമാണ്. ഇവിടെ ഇന്ത്യയിലേക്ക് മാത്രമല്ല ലോകമാകെ വാക്‌സിനുകൾ നിർമ്മിച്ച് നൽകാൻ ഇത് പ്രാപ്‌തമാണെന്നത് സന്തോഷകരമാണെന്നും ബിൽ ഗേറ്റ്സ് അഭിപ്രായപ്പെട്ടു.’ഇന്ത്യ കൊവിഡ് വാക്‌സിൻ നിർമ്മാണം ആരംഭിച്ചതേയുള‌ളൂ.

ഇന്ത്യക്ക് വലിയ വെല്ലുവിളിയാണിത്. രാജ്യത്തിന്റെ വലുപ്പവും,നഗരങ്ങളിലെ ജനപെരുപ്പവുമുണ്ട്. അതിനാൽ രോഗബാധ വേഗമാകും.’ ബിൽഗേറ്റ്സ് പറയുന്നു. എങ്കിലും ഇന്ത്യയിൽ വാക്സിൻ നിർമ്മാണവും ആവശ്യക്കാരന് ആഹാരം ഉൾപ്പടെ സംവിധാനങ്ങൾ ചെയ്തുകൊടുക്കുന്നതും വഴി രോഗത്തെ ഒരു പരിധി വരെ തടയാനായി.ഐസിഎംആറും കേന്ദ്ര ആരോഗ്യ മന്ത്രാലയവുമായി ചേർന്ന് ബിൽഗേറ്റ്സിന്റെ ബിൽ ആന്റ് മെലിൻഡ

LEAVE A REPLY

Please enter your comment!
Please enter your name here