മോസ്‌കോ: വ്യോമാക്രമണത്തിന് പിന്നാലെ സിറിയയിലെ ഐഎസ് ഭീകരര്‍ക്കെതിരെ റഷ്യ കടല്‍യുദ്ധവും ആരംഭിച്ചു. കാസ്പിയന്‍ കടലില്‍ നിന്നും ഇസ്ലാമിക് സ്റ്റേറ്റ് കേന്ദ്രങ്ങള്‍ ലക്ഷ്യമാക്കി റഷ്യന്‍ യുദ്ധക്കപ്പലുകള്‍ മിസൈല്‍ തൊടുക്കാന്‍ തുടങ്ങി. സിറിയയില്‍ നിന്ന് 1,500 കിലോമീറ്റര്‍ അകലെ കാസ്പിയന്‍ കടലിലെ നാലു യുദ്ധക്കപ്പലുകളില്‍ നിന്നു ഭീകരരുടെ 11 കേന്ദ്രങ്ങള്‍ക്കുനേരെ ക്രൂയിസ് മിസൈലുകള്‍ പ്രയോഗിച്ചതായി റഷ്യന്‍ പ്രതിരോധ മന്ത്രി സെര്‍ജി ഷോയിഗു പറഞ്ഞു.

സിറിയന്‍ സൈന്യത്തിന് കരയാക്രമണം നടത്താന്‍ എല്ലാവിധ പിന്തുണയും നല്‍കുമെന്നും വ്യോമസഹായം നല്‍കുമെന്നും റഷ്യന്‍ പ്രസിഡന്റ് വ്ലാഡമിര്‍ പുടിന്‍ വ്യക്തമാക്കി. ഹമ പ്രവിശ്യയിലാണ് റഷ്യയുടെ സഹായത്തോടെ അസദിന്റെ സൈന്യം ശക്തമായ ആക്രമണം ആരംഭിച്ചത്. വിമത ശക്തികേന്ദ്രമാണ് ഇവിടെ.

കഴിഞ്ഞയാഴ്ച്ച തുടങ്ങിയ റഷ്യന്‍ വ്യോമാക്രമണം ഇപ്പോഴും ശക്തമായി തുടരുകയാണ്. ഐഎസിന്റെ 112 കേന്ദ്രങ്ങള്‍ തകര്‍ത്തതായി റഷ്യ അവകാശപ്പെടുന്നു. ഇസ്ലാമിക് സ്‌റ്റേറ്റിലുപരി സിറിയയിലെ വിമത സേനയെയാണ് റഷ്യ ലക്ഷ്യമിടുന്നതെന്ന് നാറ്റോ ആരോപിച്ചിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here