ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി തൊണ്ണൂറ് ലക്ഷം കടന്നു. ഇതുവരെ 4,90,05,903 പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 12,38,788 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം 3,49,70,002 ആയി ഉയർന്നു.
ഏറ്റവും കൂടുതൽ രോഗികളുള്ള അമേരിക്കയിൽ സ്ഥിതി ഗുരുതരമായി തുടരുകയാണ്. യുഎസിൽ കഴിഞ്ഞ ദിവസം 99,000ത്തിലധികം കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. വളരെ കാലത്തിന് ശേഷമുണ്ടായ ഏറ്റവും ഉയർന്ന പ്രതിദിന വർദ്ധനവാണിത്. ആകെ രോഗബാധിതരുടെ എണ്ണം ഒരു കോടിയോട് അടുക്കുന്നു.2,40,946 പേർ മരണമടഞ്ഞു.

അറുപത്തിമൂന്ന് ലക്ഷത്തിലധികം പേർ രോഗമുക്തി നേടി.ഇന്ത്യയിൽ കൊവിഡ് ബാധിതരുടെ എണ്ണം എൺപത്തിമൂന്ന് ലക്ഷം പിന്നിട്ടു. കഴിഞ്ഞദിവസം 50,210 പേർക്കാണ് രോഗബാധ സ്ഥിരീകരിച്ചത്.5,27,962 പേരാണ് നിലവിൽ ചികിത്സയിലുള്ളത്. കേരളം, ഡൽഹി, മഹാരാഷ്‌ട്ര,പശ്‌ചിമ ബംഗാൾ, എന്നിവിടങ്ങളിലാണ് ഏറ്റവും കൂടുതൽ പേർക്ക് രോഗം സ്ഥിരീകരിച്ചത്. ഡൽഹിയിൽ ഇന്നലെ 6842 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇവിടെ മൂന്നാമത് രോഗവ്യാപനം ആരംഭിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജിരിവാൾ സ്ഥിരീകരിച്ചു.രോഗബാധിതരുടെ എണ്ണത്തിൽ മൂന്നാം സ്ഥാനത്തുള്ള ബ്രീസീലിൽ ഇതുവരെ അമ്പത്തിയാറ് ലക്ഷത്തിലധികം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 1,61,779 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത് ലക്ഷം പിന്നിട്ടു.

LEAVE A REPLY

Please enter your comment!
Please enter your name here