ന്യൂയോർക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം നാല് കോടി തൊണ്ണൂറ്റിയാറ് ലക്ഷം പിന്നിട്ടു. ഇതുവരെ 4,96,44,597പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. 12,47,969 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം മൂന്നര കോടി കടന്നു.അമേരിക്കയിലാണ് സ്ഥിതി ഏറ്റവും ഗുരുതരം. രോഗബാധിതരുടെ എണ്ണം ഒരു കോടി പിന്നിട്ടു. ഇതുവരെ 1,00,55,011 പേർക്കാണ് യുഎസിൽ കൊവിഡ് സ്ഥിരീകരിച്ചത്. ഒരുലക്ഷത്തോളം ആളുകൾക്കാണ് കഴിഞ്ഞ ദിവസം വൈറസ് ബാധ സ്ഥിരീകരിച്ചത്. 2,42,203 പേർ മരണമടഞ്ഞു. രോഗമുക്തി നേടിയവരുടെ എണ്ണം അറുപത്തിമൂന്ന് ലക്ഷം കടന്നു.

രോഗബാധിതരുടെ എണ്ണത്തിൽ ലോകത്ത് രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയിൽ 85 ലക്ഷത്തോളം പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്.1.25 ലക്ഷം പേർ മരിച്ചു. കഴിഞ്ഞ ദിവസം 54,157 പേർ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവരുടെ എണ്ണം 77,65,966 ആയി ഉയർന്നു. ആകെ രോഗികളുടെ 6.19 ശതമാനം മാത്രമാണ് ചികിത്സയിലുള്ളത്ബ്രസീലിലും രോഗവ്യാപനം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. അമ്പത്തിയാറ് ലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത്.1,62,035 പേർ മരിച്ചു. രോഗമുക്തി നേടിയവരുടെ എണ്ണം അമ്പത് ലക്ഷം കടന്നു. റഷ്യയിലും രോഗികളുടെ എണ്ണം കുത്തനെ ഉയരുകയാണ്.രാജ്യത്ത് പതിനേഴ് ലക്ഷത്തിലധികം പേർക്കാണ് ഇതുവരെ വൈറസ് ബാധ സ്ഥിരീകരിച്ചത്. 29,887 പേർ മരിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here