ദുബായ് : ആസ്ട്രേലിയ ദക്ഷിണാഫ്രിക്കയ്ക്ക് എതിരായ ടെസ്റ്റ് പരമ്പരയിൽ നിന്ന് പിന്മാറിയതോടെ കോളടിച്ചത് ന്യൂസിലാൻഡ്. ഇതോടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിലെത്തുന്ന ആദ്യ ടീമായി കിവീസ് മാറി. ഏറ്റവും ഉയർന്ന വിജയശരാശരിയുമായാണ് കിവീസ് ഫൈനൽ ഉറപ്പിച്ചത്. കൊവിഡ് കാരണം പല പരമ്പരകളും റദ്ദാക്കപ്പെട്ടതിനാലാണ് ചാമ്പ്യൻഷിപ്പിന് ആദ്യം നിശ്ചയിച്ചിരുന്ന പോയിന്റ് ക്രമം മാറ്റി വിജയശരാശരി മാനകമാക്കിയത്. ഇപ്പോൾ 70ന് മുകളിൽ വിജയശരാശരിയുള്ള ന്യൂസിലാൻഡിനെ മറികടക്കാൻ ആർക്കും സാദ്ധ്യമല്ല. ഇന്ത്യയും ഇംഗ്ളണ്ടും തമ്മിലുള്ള ടെസ്റ്റ് പരമ്പരയിലെ വിജയികളാണ് ഫൈനലിൽ കിവീസിനെ നേരിടുക.

 

LEAVE A REPLY

Please enter your comment!
Please enter your name here