ദുബായ്: ഐസിസി ടെസ്റ്റ് റാങ്കിങ്ങില്‍ വന്‍ നേട്ടമുണ്ടാക്കി രോഹിത് ശര്‍മ. ആറ് സ്ഥാനം മെച്ചപ്പെടുത്തിയ രോഹിത് തന്റെ കരിയറിലെ ഏറ്റവും മികച്ച റാങ്കായ എട്ടിലെത്തി. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആര്‍ അശ്വിനും നേട്ടമുണ്ടാക്കി. നാല് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ അശ്വിന്‍ മൂന്നാമതെത്തി. ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ആദ്യ 10 പേരിലുള്ള ഒരേയൊരു സ്പിന്നര്‍ അശ്വിനാണ്. ഇരുവരും ഇംഗ്ലണ്ടിനെതിരെ പുറത്തെടുത്ത പ്രകടമനമാണ് നിര്‍ണായകമായത്.

ഇംഗ്ലണ്ടിനെതിരെ മൂന്ന് ടെസ്റ്റുകളില്‍ നിന്ന് 296 റണ്‍സാണ് രോഹിത് നേടിയത്. ഇതില്‍ ഓരോ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും ഉള്‍പ്പെടും. അശ്വിന്‍ മൂന്ന് ടെസ്റ്റില്‍ നിന്നാകെ 24 വിക്കറ്റുകളാണ് വീഴ്ത്തിയത്. രണ്ട് തവണ അഞ്ച് വിക്കറ്റ് നേട്ടവും സ്വന്ത്മാക്കി. ഒരു തവണ നാല് വിക്കറ്റും നേടി. അതേസമയം ക്യാപ്റ്റന്‍ വിരാട് കോലി അഞ്ചം സ്ഥാനം നിലനിര്‍ത്തി. എന്നാല്‍ ചേതേശ്വര്‍ പൂജാരയ്ക്ക് രണ്ട് സ്ഥാനം നഷ്ടമായി. 10ാം റാങ്കിലാണിപ്പോള്‍ പൂജാര.

ന്യൂസിലന്‍ഡ് ക്യാപ്റ്റന്‍ വില്യംസണ്‍ ബാറ്റിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്. സ്റ്റീവന്‍ സ്മിത്ത്, മര്‍നസ് ലബുഷെയ്ന്‍, ജോ റൂട്ട് എന്നിവരാണ് രണ്ട് മുതല്‍ നാലുവരെയുള്ള സ്ഥാനങ്ങള്‍. പാകിസ്ഥാന്‍ ക്യാപ്റ്റന്‍ ബാബര്‍ അസമാണ് ആറാം സ്ഥാനത്ത്. ന്യൂസിലന്‍ഡ് താരം ഹെന്റി നിക്കോള്‍സ് ഏഴാം സ്ഥാനത്തുണ്ട്. രോഹിത്തിനും പൂജാരയ്ക്കും ഇടയില്‍ ഒമ്പതാം സ്ഥാനത്താണ് ഡേവിഡ് വാര്‍ണര്‍.

LEAVE A REPLY

Please enter your comment!
Please enter your name here