സതാംപ്ടണ്‍: ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ‘കളിമുടക്കി’ വീണ്ടും മഴയെത്തി. നാലാം ദിനത്തില്‍ മത്സരം മഴയെ തുടര്‍ന്ന് വൈകുകയാണ്. ന്യൂസിലന്‍ഡ് ബാറ്റിങ്ങ് പുന:രാരംഭിക്കാനിരിക്കെയാണ് ‘മഴ’ എത്തിയത്.

ആദ്യ ദിനം സ്വിങ് കണ്ടെത്താനാകാതെ വിഷമിച്ച ഇന്ത്യന്‍ ബോളര്‍മാര്‍, ഇന്ന് പുറത്തെടുക്കുന്ന പ്രകടനം മത്സര ഫലത്തില്‍ നിര്‍ണായകമാകും. മഴ കൂടുതല്‍ സമയം അഹചരിച്ചാല്‍ സമനിലയ്ക്കുള്ള സാധ്യതയേറും.

ഇന്ത്യയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 217 റണ്‍സ് പിന്തുടരുന്ന ന്യൂസിലന്‍ഡ് ഇന്ന് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 101 റണ്‍സെന്ന നിലയില്‍ ബാറ്റിങ്ങ് പുനരാരംഭിക്കും. ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസണ്‍(12), റോസ് ടെയ്‌ലര്‍(0) എന്നിവരാണ് ക്രീസില്‍. ഡിവോണ്‍ കോണ്‍വേ(54), ടോം ലാഥം(30) എന്നിവരുടെ വിക്കറ്റാണ് കിവീസിന് നഷ്ടമായത്. ഇന്ത്യയ്ക്കായി ഇഷാന്ത് ശര്‍മ്മ, രവിചന്ദ്രന്‍ അശ്വിന്‍ എന്നിവര്‍ ഓരാ വിക്കറ്റ് വീതം വീഴ്ത്തി.

LEAVE A REPLY

Please enter your comment!
Please enter your name here