ദുബായ്‌: ഐ.പി.എല്‍. ട്വന്റി20 ക്രിക്കറ്റ്‌ 14-ാം സീസണിന്റെ രണ്ടാംഘട്ട മത്സരങ്ങള്‍ ഇന്നു തുടങ്ങും. വൈകിട്ട്‌ 7.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്‍ മുംബൈ ഇന്ത്യന്‍സ്‌ ചെന്നൈ സൂപ്പര്‍ കിങ്‌സിനെ നേരിടും.
ഐ.പി.എല്ലിലെ എല്‍ക്ല ാസിക്കോയെന്നാണ്‌ മുംബൈ – ചെന്നൈ പോരാട്ടത്തെ വിശേഷിപ്പിക്കുന്നത്‌. നിലവിലെ ചാമ്പ്യന്‍മാരായ രോഹിത്‌ ശര്‍മയുടെ മുംബൈയെ എം.എസ്‌. ധോണിയുടെ ചെന്നൈയ്‌ക്കു മറികടക്കാന്‍ ബുദ്ധിമുട്ടും. കണക്കുകള്‍ പരിഗണിച്ചാല്‍ എല്‍ക്ല ാസിക്കോയില്‍ മുംബൈക്കാണു മുന്‍തൂക്കം. ഈ സമ്മര്‍ദത്തോടെയാകും സൂപ്പര്‍ കിങ്‌സ് മത്സരത്തിലിറങ്ങുക. മുംബൈയ്‌ക്കു കാര്യമായ സമ്മര്‍ദമില്ലാതെ കളിക്കാം.
അവസാനം കളിച്ച ഏഴു മത്സരങ്ങളെടുക്കുകയാണെങ്കില്‍ ഒരു തവണ മാത്രമേ മുംബൈയെ തോല്‍പ്പിക്കാന്‍ ചെന്നൈയ്‌ക്കു കഴിഞ്ഞുള്ളു. ഏഴു മത്സരങ്ങളില്‍ തുടര്‍ച്ചയായ നാലെണ്ണത്തിലാണ്‌ അവര്‍ തോറ്റത്‌്. അഞ്ചാമത്തെ കളിയിലാണു വിജയ വഴിയില്‍ തിരിച്ചെത്തിയത്‌. തുടര്‍ന്നുള്ള രണ്ടു കളികളിലും ഹിറ്റ്‌മാന്റെ മുംബൈ തിരിച്ചടിച്ചു. ടൂര്‍ണമെന്റില്‍ ഇതുവരെ മുഖാമുഖം വന്ന കണക്കുകള്‍ നോക്കിയാലും മുംബൈയാണു കേമന്‍. 31 മത്സരങ്ങളിലാണ്‌ ഇരുവരും ഏറ്റുമുട്ടിയത്‌. അതില്‍ 19 എണ്ണത്തില്‍ ജയം മുംബൈയ്‌ക്കായിരുന്നു. 12 മത്സരങ്ങളില്‍ ചെന്നൈയും ജയിച്ചു.
14-ാം സീസണിലെ ആദ്യപാദത്തില്‍ സി.എസ്‌.കെയ്‌ക്കെതിരേ മുംബൈ നാലു വിക്കറ്റിന്റെ ത്രസിപ്പിക്കുന്ന ജയം നേടി. റണ്‍ മഴ പെയ്‌ത മത്സരത്തില്‍ അവസാന പന്തിലായിരുന്നു മുംബൈ ജയം പിടിച്ചെടുത്തത്‌. സി.എസ്‌്.കെയുടെ കൈപ്പിടിയില്‍ നിന്നാണ്‌ ജയം വഴുതിയത്‌. അവസാന ഓവറില്‍ മുംബൈയ്‌ക്കു ജയിക്കാന്‍ 16 റണ്‍. വെസ്‌റ്റിന്‍ഡീസിന്റെ സൂപ്പര്‍ ഓള്‍റൗണ്ടര്‍ കെയ്‌റോണ്‍ പൊള്ളാഡിന്റെ വണ്‍മാന്‍ഷോ ധോണിയുടെ കണക്കുകൂട്ടലുകള്‍ തകിടം മറിച്ചു. ലുങ്കി എന്‍ഗിഡിയെറിഞ്ഞ ഓവറില്‍ ഒരു സിക്‌സറും രണ്ടു ഫോറുകളുമടിച്ച പൊള്ളാഡ്‌ ടീമിനു മിന്നും ജയം സമ്മാനിച്ചു. 34 പന്തില്‍ എട്ടു സിക്‌സറുകളും ആറു ഫോറുകളുമടക്കം 87 റണ്ണുമായി പുറത്താകാതെ നിന്നാണു പൊള്ളാഡ്‌ തകര്‍ത്തത്‌. ആദ്യം ബാറ്റ്‌ ചെയ്‌ത സി.എസ്‌.കെ. നാലു വിക്കറ്റിന്‌ 218 റണ്‍ അടിച്ചെടുത്തു.
മുമ്പൊരിക്കലും മുംബൈ 200 റണ്ണിനു മുകളില്‍ പിന്തുടര്‍ന്നു ജയിച്ചിട്ടില്ല. പൊള്ളാഡിന്റെ വെടിക്കെട്ട്‌ മുംബൈയെ ചരിത്രം തിരുത്താന്‍ സഹായിച്ചു. ഈ സീസണില്‍ മികച്ച ഫോമിലാണ്‌ സൂപ്പര്‍ കിങ്‌സ്.
ഏഴ്‌ കളികളില്‍നിന്ന്‌ അഞ്ച്‌ ജയം കുറിച്ച്‌ അവര്‍ 10 പോയിന്റുമായി രണ്ടാം സ്‌ഥാനത്താണ്‌. ഡല്‍ഹി ക്യാപ്പിറ്റല്‍സ്‌ എട്ട്‌ കളികളില്‍ ആറു ജയവുമായി 12 പോയിന്റ്‌ നേടി ഒന്നാം സ്‌ഥാനത്തുണ്ട്‌. ഋഷഭ്‌ പന്തിന്റെ ഡല്‍ഹി ക്യാപ്പിറ്റല്‍സിനോടും മുംബൈയോടും മാത്രമാണ്‌ ചെന്നൈ ഈ സീസണില്‍ തോറ്റത്‌.
ഇന്നു മുംബൈയെ തോല്‍പ്പിച്ചാല്‍ ക്കാനായാല്‍ മികച്ച നെറ്റ്‌ റണ്‍റേറ്റിന്റെ ആനുകൂല്യത്തില്‍ ചെന്നൈ തലപ്പത്തെത്തും. ഏഴു മല്‍സരങ്ങളില്‍നിന്നു നാലു ജയവും മൂന്നു തോല്‍വിയും അടക്കം എട്ട്‌ പോയിന്റുമായി നാലാം സ്‌ഥാനത്തുള്ള മുംബൈക്കു പ്ലേഓഫിലേക്കുള്ള വഴി എളുപ്പമല്ല. ആദ്യ നാലില്‍ സ്‌ഥാനമുറപ്പിച്ച്‌ പ്ലേഓഫിലേക്കു അവര്‍ വരുന്ന മത്സരങ്ങള്‍ നിര്‍ണായകമാണ്‌. അബുദാബിയില്‍ നാളെ വൈകിട്ട്‌ 7.30 മുതല്‍ നടക്കുന്ന മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിനെ നേരിടും.

പോയിന്റ്‌ പട്ടിക

(ടീം, മത്സരം, ജയം, തോല്‍വി, പോയിന്റ്‌ എന്ന ക്രമത്തില്‍)

ഡല്‍ഹി 8 6 2 12
ചെന്നൈ 7 5 2 10
ബാംഗ്ലൂര്‍ 7 5 2 10
മുംബൈ 7 4 3 8
രാജസ്‌ഥാന്‍ 7 4 3 6
പഞ്ചാബ്‌ 8 3 5 6
കൊല്‍ക്കത്ത 7 2 5 4
ഹൈദരാബാദ്‌ 7 1 6 2

LEAVE A REPLY

Please enter your comment!
Please enter your name here