ന്യൂഡല്‍ഹി :ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റുകളില്‍ നിന്നും ഇന്ത്യയുടെ വെറ്ററന്‍ സ്പിന്നര്‍ ഹര്‍ഭജന്‍ സിങ് വിരമിച്ചു. ട്വിറ്ററിലൂടെയായിരുന്നു തന്റെ 23 വര്‍ഷം നീണ്ട ക്രിക്കറ്റ് കരിയറിന് തിരശീലയിടുന്നതായി താരം പ്രഖ്യാപിച്ചത്. 23 വര്‍ഷത്തെ തന്റെ പ്രയാണത്തെ മനോഹരവും, അവിസ്മരണീയവുമാക്കി തീര്‍ത്ത എല്ലാവര്‍ക്കും നന്ദിയെന്ന് ഹര്‍ഭജന്‍ ട്വീറ്റ് ചെയ്തു.

1998 ല്‍ ചെന്നൈയില്‍ ഓസ്‌ട്രേലിയക്കെതിരായ ടെസ്റ്റ് മത്സരത്തിലൂടെയാണ് ഹര്‍ഭജന്‍ രാജ്യാന്തര ക്രിക്കറ്റില്‍ ഇന്ത്യക്ക് അരങ്ങേറ്റം കുറിച്ചത്. ഇന്ത്യയ്ക്കായി 103 ടെസ്റ്റുകളും, 236 ഏകദിനങ്ങളും, 20 ട്വന്റി20 മത്സരങ്ങളും കളിച്ചു. ടെസ്റ്റില്‍ ഹാട്രിക് നേടുന്ന ആദ്യ ഇന്ത്യന്‍ ബൗളറാണ് ഹര്‍ഭജന്‍. അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്നും 711 വിക്കറ്റുകള്‍ നേടിയ താരത്തിന്റെ പേരില്‍ രണ്ട് സെഞ്ചുറികളും ഒമ്പത് അര്‍ധസെഞ്ചുറികളുമുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here