ന്യൂയോർക്ക് :കേരള ക്രിക്കറ്റ് ലീഗ് 2022 പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു, ശ്രദ്ധേയമായ നേട്ടങ്ങളുടെ അകമ്പടിയോടെ കഴിഞ്ഞ ആറു വർഷമായി  അമേരിക്കൻ മലയാളി കായികപ്രേമികളുടെ മനസ്സിൽ
ഇടംനേടിയ കേരള ക്രിക്കറ്റ് ലീഗ്  ഈ വർഷം ഒട്ടേറെ പുതുമകൾ നിറഞ്ഞ പദ്ധതികളോടെയാണ് മുന്നോട്ടുവരുന്നതെന്ന്  ഭാരവാഹികൾ അറിയിച്ചു .

കായിക വിനോദം എന്നതിനുപരിയായി  മലയാളികൾ തമ്മിലുള്ള  സാഹോദര്യത്തിനും,  സഹകരണത്തിനും തന്നെയാണ് ഈ പ്രാവശ്യവും മുൻഗണന എന്ന് പ്രസിഡന്റ് ജിൻസ് ജോസഫ് അറിയിച്ചു

പത്തു ടീമുകളിലായി മുന്നൂറിൽ പരം യുവാക്കൾ മാറ്റുരക്കുന്ന കേരള ക്രിക്കറ്റ്  ലീഗിയിൽ മുൻകാലത്തെ പോലെ തന്നെ വാശിയേറിയ മത്സരങ്ങൾ ആണ് പ്രതീഷിക്കുന്നതെന്നു വൈസ് പ്രസിഡന്റ് ജിതിൻ തോമസ്, ബാലഗോപാൽ നായർ എന്നിവർ അഭിപ്രായപ്പെട്ടു .

മുൻവർഷങ്ങളിൽ കാണികളുടെ വലിയ ഹർഷാരവമേറ്റുവാങ്ങിയ തകർപ്പൻ പ്രകടനങ്ങൾ കാഴ്ച്ചവെച്ച എല്ലാ ടീമുകളും ഇപ്പോൾ തീവ്രമായ  പരിശീലനം  ആരംഭിച്ചു കഴിഞ്ഞതായി സെക്രട്ടറി സബിൻ  ജേക്കബ് അറിയിച്ചു

2025-ൽ അമേരിക്കയിലെ എല്ലാ സ്റ്റേറ്റുകളിലും കേരള ക്രിക്കറ്റ് ലീഗ് ട്വന്റി ട്വന്റി  സംഘടിപ്പിക്കുക  എന്ന ലക്ഷ്യത്തോടെയാണ് കേരള ക്രിക്കറ്റ് ലീഗ് മുന്നോട്ടു  പോകുന്നതെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു

കേരള ക്രിക്കറ്റ് ലീഗ് സീസൺ ഏഴിന് ഏപ്രിൽ 23 ന് തുടക്കം കുറിക്കും

കേരള ക്രിക്കറ്റ് ലീഗ്  യു എസ് എ 2022  ഭാരവാഹികൾ

പ്രസിഡന്റ് –  ജിൻസ് ജോസഫ്
വൈസ് പ്രസിഡന്റ് (ഗെയിംസ് ) – ജിതിൻ തോമസ്
വൈസ് പ്രസിഡന്റ് (ഇവെന്റ്സ്) – ബാലഗോപാൽ നായർ
സെക്രട്ടറി – സബിൻ ജേക്കബ്
ജോയിന്റ് സെക്രട്ടറി – ലെവിൻ ജോർജ്
ട്രഷറർ – സിജോ സ്റ്റീഫൻ
ജോയിന്റ് ട്രഷറർ – ലൂക്ക് ഫിലിപ്പ്            
പി ആർ ഓ – അനൂപ് എബ്രഹാം , നിബു ഫിലിപ്പ്, നവീൻ ഡേവിസ്
ഗെയിം കോർഡിനേറ്റേഴ്‌സ് – ജസ്റ്റിൻ ജോസഫ്, നിജിൻ മാത്യു , ഷാരോൺ ക്‌ളീറ്റസ്
അഡ്വൈസർസ് – ജോപീസ് അലക്സ് , ഷായ് എം , സിബി തോമസ് , അരുൺ ജോൺ തോമസ് , സൈഫി ജോസഫ്

LEAVE A REPLY

Please enter your comment!
Please enter your name here