കോഴിക്കോട്: സന്തോഷ് ട്രോഫിക്കുള്ള  കേരള ഫുട്‌ബോൾ ടീമിനെ പ്രഖ്യാപിച്ചു. ജിജോ ജോസഫാണ് ടീം ക്യാപ്റ്റൻ.  മിഥുൻ വിയും അജ്മലുമാണ് ടീമിലെ ഗോളിമാർ. സഞ്ജു ജി, സോയിൽ ജോഷി, ബിബിൻ അജയൻ, അജയ് അലക്‌സ്, മുഹമ്മദ് ഷഹീഫ്, അർജുൻ ജയരാജ്, അഖിൽ പി, സൽമാൻ, ഫസലു റഹ്‌മാൻ, ഷിജിൻ, നൗഫൽ പിഎൻ, നിജോ ഗിൽബർട്ട്, മുഹമ്മദ് റഷീദ്, വിഗ്നേഷ്, ജെസിൻ, മുഹമ്മദ് ഷഫ്നാസ്, മുഹമ്മദ് ഷഹീഫ് എന്നിവരാണ് സ്‌ക്വാഡിലുള്ള മറ്റ് താരങ്ങൾ.

75-ാമത് സന്തോഷ് ട്രോഫിയെ വരവേൽക്കാൻ മലപ്പുറം ജില്ല ഒരുങ്ങിക്കഴിഞ്ഞു. ചാമ്പ്യൻഷിപ്പിന് മുന്നോടിയായി പ്രൊമോഷണൽ വീഡിയോ നേരത്തെ പുറത്തിറക്കിയിരുന്നു. ഇന്ത്യൻ ഫുട്ബോൾ താരം അനസ് എടത്തൊടിക പ്രൊമോ പ്രകാശനം ചെയ്തു. കായിക മന്ത്രി വി.അബ്ദുറഹിമാൻ, മുൻ താരങ്ങളായ ഐ.എം വിജയൻ, യു.ഷറഫലി, ഹബീബ് റഹ്‌മാൻ, സൂപ്പർ അഷ്‌റഫ് ഉൾപ്പടെയുള്ളവരാണ് പ്രൊമോഷണൽ വീഡിയോയിലുള്ളത്. നിരവധി കുട്ടികളും പ്രൊമോഷണൽ വീഡിയോയുടെ ഭാഗമാണ്.

LEAVE A REPLY

Please enter your comment!
Please enter your name here