മഞ്ചേരി: സന്തോഷ് ട്രോഫി ഫൈനലില്‍ പശ്ചിമ ബംഗാളിനെതിരേ കേരളം കളത്തിലിറങ്ങുന്നു. സെമി ഫൈനല്‍ ടീമില്‍ നിന്ന് മാറ്റമില്ലാതെയാണ് കേരളം കളത്തിലിറങ്ങുന്നത്. സെമിയില്‍ അഞ്ചു ഗോള്‍ നേടിയ ജെസിന്‍ പ്ലെയിങ് ഇലവനിലില്ല. സെമി ഫൈനലില്‍ പകരക്കാരനായി ഇറങ്ങിയാണ് ജെസിന്‍ അഞ്ചു ഗോളടിച്ചത്.

 

ഏഴാം കിരീടം ലക്ഷ്യമിട്ടാണ് കേരള ടീം ബൂട്ടുകെട്ടുന്നത്. 1973, 1992, 1993, 2001, 2004, 2018 വര്‍ഷങ്ങളിലായിരുന്നു കേരളത്തിന്റെ സന്തോഷ് ട്രോഫി കിരീട നേട്ടങ്ങള്‍. കേരളത്തിന്റെ 15-ാം ഫൈനലാണിത്. മറുവശത്ത് ബംഗാള്‍ നേട്ടങ്ങളില്‍ ബഹുദൂരം മുന്നിലാണ്. ടൂര്‍ണമെന്റിന്റെ ചരിത്രത്തില്‍ ബംഗാളിന്റെ 46-ാം ഫൈനലാണ് ഇത്തവണത്തേത്. 32 തവണ അവര്‍ ജേതാക്കളുമായി.

 
 

സന്തോഷ് ട്രോഫി ഫൈനലില്‍ ഇതുവരെ കേരളവും ബംഗാളും മൂന്ന് തവണ ഏറ്റുമുട്ടിയിട്ടുണ്ട്. 1989, 1994 വര്‍ഷങ്ങളിലെ കലാശപ്പോരില്‍ ബംഗാളിനായിരുന്നു വിജയം. അതേസമയം 2018-ല്‍ നടന്ന ഫൈനലില്‍ ബംഗാളിനെ അവരുടെ മൈതാനത്തുവെച്ച് പെനാല്‍റ്റി ഷൂട്ടൗട്ടില്‍ മറികടന്നാണ് കേരളം കിരീടം ചൂടിയത്. നിലവില്‍ കേരള ഗോള്‍കീപ്പറായ വി. മിഥുനാണ് അന്ന് കേരളത്തിന്റെ ഹീറോയായത്.

LEAVE A REPLY

Please enter your comment!
Please enter your name here