ന്യൂ ഡല്‍ഹി : ഐപിഎല്‍ 2022ന്റെ ലീഗ് മത്സരങ്ങള്‍ അവസാനിക്കാന്‍ ഇനി ഒരു മത്സരവും കൂടി ബാക്കിയുണ്ടെങ്കിലും അത് സീസണിലെ പ്ലേഓഫ് മത്സരങ്ങളിലെ നിര്‍ണയിക്കുന്നതില്‍ യാതൊരു പങ്കും വഹിക്കുന്നില്ല.

ഇന്നലെ മെയ് 22ന് മുംബൈ ഇന്ത്യന്‍സ് ഡല്‍ഹി ക്യാപിറ്റല്‍സിനെ തോല്‍പിച്ചതോടെ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂര്‍ ഐപിഎല്‍ 2022 സീസണിന്റെ പ്ലേ ഓഫിലേക്ക് പ്രവേശിക്കുന്ന നാലാമത്തെ ടീമായി. നേരത്തെ ഒന്നാം സ്ഥാനത്തായി ഗുജറാത്ത് ടൈറ്റന്‍സും രണ്ടും മൂന്നാമതായി രാജസ്ഥാന്‍ റോയല്‍സും ലഖ്നൗ സൂപ്പര്‍ ജയ്ന്റ്സും സീസണ്‍ അവസാനിപ്പിച്ചെങ്കിലും നാലാം സ്ഥാനത്താനായി ബാംഗ്ലൂരും ഡല്‍ഹി തമ്മല്ലായിരുന്നു മത്സരം.

ബാംഗ്ലൂര്‍ തങ്ങളുടെ അവസാന ലീഗ് മത്സരത്തില്‍ ടേബിള്‍ ടോപ്പറും ടൂര്‍ണമെന്റിലെ നവാഗതരുമായ ടൈറ്റന്‍സിന് തോല്‍പ്പിച്ചതും ഒപ്പം കഴിഞ്ഞ ദിവസം ഡല്‍ഹിയെ രോഹിത് ശര്‍മയുടെ മുംബൈ തകര്‍ത്തതോടെ ഐപിഎല്‍ 2022 സീസണിന്റെ നാലാമത്തെ ക്വാളിഫൈയറായി ബെംഗളൂരു ടീമെത്തി. ഇത് തുടര്‍ച്ചയായി മൂന്നാം തവണയാണ് ആര്‍സിബി ഐപിഎല്‍ ടൂര്‍ണമെന്റിന്റെ പ്ലേഓഫിലേക്ക് പ്രവേശിക്കുന്നത്. പ്ലേഓഫില്‍ പ്രവേശിച്ച ടീമുകളില്‍ രാജസ്ഥാന്‍ റോയല്‍സ് മാത്രമാണ് ഐപിഎല്‍ കിരീടത്തില്‍ ഇതിന് മുമ്ബ് മുത്തമിട്ടിട്ടുള്ളത്. ഐപിഎല്‍ ടൂര്‍ണമെന്റിന്റെ പ്രഥമ ചാമ്ബ്യന്മാരാണ് രാജസ്ഥാന്‍.

LEAVE A REPLY

Please enter your comment!
Please enter your name here