മുംബൈ: രഞ്ജി ട്രോഫി ക്വാർട്ടർ മത്സരത്തിന്റെ അവസാന ദിവസം പന്തുകൊണ്ട് ഉശിരൻ പ്രകടനം  പുറത്തെടുത്ത മുംബൈയ്ക്ക് ഉത്തരാഖണ്ഡിനെതിരെ വമ്പൻ ജയം. ഉത്തരാഖണ്ഡിനെ വെറും 69 റൺസിന് ഓൾഔട്ടാക്കിയ മുംബൈ 725 റൺസ് ജയത്തോടെ സെമിഫൈനലിലേക്കു മുന്നേറി. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് ചരിത്രത്തിൽത്തന്നെ, റൺ മാർജിനിലെ ഏറ്റവും വലിയ ജയമാണ് മുംബൈ കുറിച്ചത്.

929/30 സീസണിൽ ക്വീൻസ്‌ലൻഡിനെതിരെ ന്യൂസൗത്ത് വെയ്‌ൽസ് കുറിച്ച 685 റൺസ് ജയത്തിന്റെ റെക്കോർഡാണു മറികടന്നത്. ക്യാപ്റ്റൻ പൃഥ്വി ഷാ (72), യശസ്വി ജെയ്‌സ്വാൾ (103) എന്നിവർ സെഞ്ചറിയോടെ തിളങ്ങിയ മത്സരത്തിൽ 261–3 എന്ന സ്കോറിൽ മുംബൈ 2–ാം ഇന്നിങ്സ് ഡിക്ലയർ ചെയ്തു.

3 ഓവറിനിടെത്തന്നെ ഇരു ഓപ്പണർമാരെയും നഷ്ടമായ ഉത്തരാഖണ്ഡിന് പിന്നീട് ഒരു ഘട്ടത്തിലും പിടിച്ചുനിൽക്കാൻ കഴിഞ്ഞില്ല. മുംബൈയ്ക്കായി ധവാൽ കുൽകർണി, ശാംസ് മുലാനി, തനുഷ് കോട്ടിയാൻ എന്നിവർ 3 വിക്കറ്റ് വീതം വീഴ്ത്തി. 

സുവേദ് പർക്കാർ ഇരട്ട സെഞ്ചറിയോടെ തിളങ്ങിയ ആദ്യ ഇന്നിങ്സിൽ 647–8 എന്ന സ്കോറിലാണ് മുംബൈ ഡിക്ലയർ ചെയ്തത്. സർഫ്രാസ് ഖാനും (153) തിളങ്ങിയിരുന്നു. ഉത്തരാഖണ്ഡിന്റെ ആദ്യ ഇന്നിങ്സ് 114 റൺസിന് അവസാനിച്ചിരുന്നു. 

LEAVE A REPLY

Please enter your comment!
Please enter your name here