ദോഹ : ലോക കപ്പിന് ആഥിത്യമരുളുന്ന ഖത്തറിലെ ഫുട്ബാൾ പ്രേമികൾക്ക് ആവേശം പകർന്ന് ബ്രസീൽ ഫുട്ബോൾ ഫാൻസ് , കൂട്ടായ്മയുടെ സംഗമം നടത്തി.

കഴിഞ്ഞദിവസം ഖത്തർ മാളിൽ നടന്ന പ്രൗഡഗംഭീരമായ ചടങ്ങിൽ ബ്രസീലിന്റെ സൂപ്പർതാരം മാഴ്സലൊ ഖത്തർ ബ്രസീൽ ഫാൻസിന് വേണ്ടി ലോഗൊ പ്രകാശനം നടത്തിയിരുന്നു. ഉച്ചകഴിഞ്ഞ് ദോഹ കോർണീഷിലെ കൗണ്ട് ഡൗൺ ക്ളോക്കിന് സമീപം നടന്ന കൂട്ടായ്മയുടെ ആഘോ ഷത്തിൽ മഞ്ഞ ജഴ്സിയണിഞ്ഞ് നൂറുകണക്കിന് മലയാളികളായ ബ്രസീൽ ആരാധകർ പങ്കെടുത്തു. മലയാളികളായ ബ്രസീൽ ആരാധകർ ഖത്തറിന്റെയും, ബ്രസീലിന്റേയും പതാകകൾ വീശിയും, 2022 ലോകകപ്പിന്റെ തീംസോംഗും, ബ്രസീലിന്റെ ഫുട്ബാൾ ഗീതവും ആലപിച്ചും ആവേശതിരയിളക്കി ആഘോഷം കൊഴുപ്പിച്ചു.

പന്തുരുളുവാൻ മാസങ്ങൾ മാത്രം അവശേഷിക്കുന്നതിന്റെ ആവേശത്തിൽ ലോകകപ്പിനെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്ന ഖത്തറിന് ഐക്യദാർഡ്യവും, സ്നേഹാദരവുകളും പ്രഖ്യാപിച്ചുകൊണ്ട് ആരംഭിച്ച ആഘോഷചടങ്ങുകൾ ഇന്ത്യൻ സ്പോർട്സ് സെന്റർ പ്രസിഡണ്ട് ഡോ : മോഹൻ തോമസ്സ് കേക്ക് മുറിച്ച് ഉൽഘാടനം ചെയ്തു.കോർഡിനേറ്റർ സൽമാൻ സ്വാഗതമാശംസിച്ചു.
ജോൺഗിൽബർട്ട്, ശ്രീജിത്ത് എസ് നായർ, ഷഹീൻ മജീദ്, ഹബീറലി, ഷംസീർ,ഹാഫിൽതുടങ്ങിയവർ ആശംസകളർപ്പിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here