കോഴിക്കോട് : ജപ്പാനിലെ ഷിമാന്റോയിൽ വെച്ച് നടന്ന ഏഷ്യൻ Softball ചാംപ്യൻഷിപ്പിൽ പങ്കെടുത്ത ഇന്ത്യൻ ടീമിന്റെ ക്യാപ്റ്റൻ കോഴിക്കോട് സ്വദേശി അജ്മൽ അഷ്റഫിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകി. കേരള സോഫ്റ്റ് ബോൾ അസോസിയേഷൻ വൈസ് പ്രസിഡന്റ് എ.കെ. മുഹമ്മദ് അഷ്റഫ് മാലയണിയിച്ച് ബൊക്കെ നൽകി സ്വീകരിച്ചു. ജില്ലാ സോഫ്റ്റ് ബോൾ അസോസിയേഷൻ പ്രസിഡന്റ് ടി.പി. അബ്ദുൽ ഷഫീഖ് അധ്യക്ഷത വഹിച്ചു. സി.ടി. ഇല്യാസ് നൂറുദ്ദീൻ മുഹമ്മദ് റിയാസത്തലി എം.എ സാജിദ് തുടങ്ങിയവർ പങ്കെടുത്തു — ഇന്ത്യൻ ടീം ചാംപ്യൻ ഷിപ്പിൽൽ നാലാം സ്ഥാനം നേടി ജക്കാർത്തയിൽ വെച്ച് നടക്കുന്ന വേൾഡ് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാൻ യോഗ്യത നേടി.
Photo Caption — ജപ്പാനിൽ വെച്ച് നടന്ന ഏഷ്യൻ സോഫ്റ്റ് മോൾ ചാംപ്യൻ ഷാപ്പിൽ പങ്കെടുത്ത് തിരിച്ചെത്തിയ ഇന്ത്യൻ ടീം ക്യാപ്റ്റൻ അജ്മൽ അഷ്റഫിന് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ സ്വീകരണം നൽകിയപ്പോൾ കേരള സോഫ്റ്റ് ബോൾ അസോസി യേഷൻ വൈസ് പ്രസിഡന്റ് എ.കെ. മുഹമ്മദ് അഷ്റഫ് ബൊക്കെ നൽകി സ്വീകരിക്കുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here