ന്യൂ​ഡ​ൽ​ഹി: ടേ​ബി​ൾ ടെ​ന്നീ​സി​ലെ മി​ന്നും താ​രം ശ​ര​ത് ക​മ​ലി​ന് മേ​ജ​ർ ധ്യാ​ൻ​ച​ന്ദ് ഖേ​ൽ ര​ത്ന പു​ര​സ്കാ​രം ന​ൽ​കാ​ൻ സെ​ല​ക്ഷ​ൻ ക​മ്മി​റ്റി കേ​ന്ദ്ര സ​ർ​ക്കാ​രി​ന് ശി​പാ​ർ​ശ ന​ൽ​കി. മ​ല​യാ​ളി ട്രി​പ്പി​ൾ ജ​ന്പ് താ​രം എ​ൽ​ദോ​സ് പോ​ൾ, ബാ​ഡ്മി​ന്‍റ​ൺ പ്ര​തി​ഭ എ​ച്ച്. എ​സ്. പ്ര​ണോ​യ് എ​ന്നി​വ​ർ അ​ർ​ജു​ന പു​ര​സ്കാ​ര പ​ട്ടി​ക​യി​ൽ ഇ​ടം​നേ​ടി.

ഏ​ഷ്യ​ൻ ഗെ​യിം​സ്, കോ​മ​ൺ​വെ​ൽ​ത്ത് മെ​ഡ​ൽ ജേ​താ​വാ​യ ശ​ര​ത് മാ​ത്ര​മാ​ണ് ഇ​ത്ത​വ​ണ ഖേ​ൽ ര​ത്ന പു​ര​സ്കാ​ര​പ്പ​ട്ടി​ക‌​യി​ൽ ഉ​ൾ​പ്പെ​ട്ട​ത്. മ​ണി​ക ബ​ത്ര​യ്ക്ക് പി​ന്നാ​ലെ ടേ​ബി​ൾ ടെ​ന്നീ​സി​ൽ നി​ന്ന് രാ​ജ്യ​ത്തെ ഏ​റ്റ​വും ഉ​യ​ർ​ന്ന കാ​യി​ക ബ​ഹു​മ​തി നേ​ടു​ന്ന ര​ണ്ടാ​മ​ത്തെ താ​ര​മാ​ണ് ശ​ര​ത്.

2022 ബ​ർ​മിം​ഗ്ഹാം കോ​മ​ൺ​വെ​ൽ​ത്ത് ഗെ​യിം​സ് ട്രി​പ്പി​ൾ ജ​ന്പ് സ്വ​ർ​ണ മെ​ഡ​ൽ ജേ​താ​വാ​യ എ​ൽ​ദോ​സ് എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​ണ്. ലോ​ക അ​ത്‌​ല​റ്റി​ക്സ് ചാ​ന്പ്യ​ൻ​ഷി​പ്പ് ഫൈ​ന​ലി​ലേ​ക്ക് യോ​ഗ്യ​ത നേ​ടി​യ ആ​ദ്യ ഇ​ന്ത്യ​ൻ താ​ര​മെ​ന്ന നേ​ട്ട​വും എ​ൽ​ദോ​സി​ന്‍റെ പേ​രി​ലാ​ണ്.

തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി​യാ​യ പ്ര​ണോ​യ്, തോ​മ​സ് ക​പ്പ് വേ​ദി​യി​ൽ ഉ​ജ്ജ്വ​ല പ്ര​ക​ട​നം കാ​ഴ്ച​വ​ച്ചാ​ണ് ഈ ​കാ​യി​ക​വ​ർ​ഷം വാ​ർ​ത്ത​ക​ളി​ൽ നി​റ​ഞ്ഞ​ത്. ഇ​ന്ത്യ​ൻ പു​രു​ഷ ടീം ​ആ​ദ്യ​മാ​യി തോ​മ​സ് ക​പ്പ് നേ​ടി​യ​ത് ക്വാ​ർ​ട്ട​ർ, സെ​മി പോ​രാ​ട്ട​ങ്ങ​ളി​ലെ സു​പ്ര​ധാ​ന മ​ത്സ​ര​ങ്ങ​ളി​ൽ പ്ര​ണോ‌‌​യ് ന​ട​ത്തി​യ പോ​രാ​ട്ട​ത്തി​ന്‍റെ മി​ക​വി​ലാ​ണ്. ഏ​ഷ്യ​ൻ ചാ​ന്പ്യ​ൻ​ഷി​പ്പ്, യൂ​ത്ത് ഒ​ളി​ന്പി​ക്സ്, ബി​ഡ​ബ്യൂ​എ​ഫ് ഗ്രാ​ൻ പ്രി, ​ബി​ഡ​ബ്യൂ​എ​ഫ് വേ​ൾ​ഡ് ടൂ​ർ എ​ന്നീ വേ​ദി​ക​ളി​ലും താ​രം തി​ള​ങ്ങ​യി​ട്ടു​ണ്ട്. 

ചെ​സ് വേ​ദി​യി​ൽ മാ​ഗ്ന​സ് കാ​ൾ​സ​നെ​യ​ട​ക്കം വി​റി​പ്പി​ച്ച കൗ​മാ​ര പ്ര​തി​ഭ ആ​ർ. പ്ര​ഗ്നാ​ന​ന്ദ, ബാ​ഡ്മി​ന്‍റ​ൺ താ​രം ല​ക്ഷ്യ സെ​ൻ, കോ​മ​ൺ​വെ​ൽ​ത്ത് ബോ​ക്സിം​ഗ് ചാ​ന്പ്യ​ൻ നി​ഖാ​ത് സ​രീ​ൻ, ഗു​സ്തി താ​രം അ​ൻ​ഷു മാ​ലി​ക് എ​ന്നി​വ​രും 25 അം​ഗ അ​ർ​ജു​ന അ​വാ​ർ​ഡ് പ​ട്ടി​ക​യി​ലു​ണ്ട്.

മ​റ്റ് അ​ർ​ജു​ന അ​വാ​ർ​ഡ് ജേ​താ​ക്ക​ൾ:

അ​വി​നാ​ഷ് സാ​ബ്ലെ(​സ്റ്റീ​പ്പി​ൾ ചേ​സ്), സീ​മ പൂ​നി​യ(​ഡി​സ്ക​സ് ത്രോ), ​അ​മി​ത് പാം​ഗ​ൽ(​ബോ​ക്സിം​ഗ് ), ഭ​ക്തി കു​ൽ​ക്ക​ർ​ണി(​ചെ​സ് ), ഗ്രേ​സ് എ​ക്ക(​ഹോ​ക്കി), സു​ശീ​ല ദേ​വി(​ജൂ​ഡോ), സാ​ക്ഷി കു​മാ​രി(​ക​ബ​ഡി), ന​യ​ൻ മോ​നി സാ​കി​യ(​ലോ​ൺ ബോ​ൾ), എ​ല​വ​നീ​ൽ വ​ല​രി​വ​ൻ(​ഷൂ​ട്ടിം​ഗ്), ഓം ​പ്ര​കാ​ശ് മി​ഥ​ർ​വാ​ൽ(​ഷൂ​ട്ടിം​ഗ്), ശ്രീ​ജ അ​കു​ല(​ടേ​ബി​ൾ ടെ​ന്നീ​സ്), വി​കാ​സ് ഠാ​ക്കൂ​ർ(​ഭാ​രേ​ദ്വ​ഹ​നം), സ​രി​ത മോ​ർ(​ഗു​സ്തി), പ​ർ​വീ​ൺ(​വു​ഷു), മാ​ന​സി ജോ​ഷി(​പാ​രാ ബാ​ഡ്മി​ന്‍റ​ൺ), ത​രു​ൺ ധി​ല്ല​ൻ(പാ​രാ ബാ​ഡ്മി​ന്‍റ​ൺ), സ്വ​പ്നി​ൽ പാ​ട്ടീ​ൽ(​പാ​രാ സ്വി​മ്മിം​ഗ്), ജെ​ർ​ലി​ൻ അ​നി​ക(​പാ​രാ ബാ​ഡ്മി​ന്‍റ​ൺ), സാ​ഗ​ർ ഒ​ൽ​വാ​ക്ക​ർ.

LEAVE A REPLY

Please enter your comment!
Please enter your name here