കാനഡയ്ക്കെതിരായ ലോകകപ്പ് മത്സരത്തിൽ മികച്ച താരത്തിനു പുരസ്കാരം തനിക്ക് ലഭിച്ചത് എന്തിനെന്നറിയില്ലെന്ന് ബെൽജിയം സൂപ്പർ താരം കെവിൻ ഡി ബ്രുയ്‌നെ. താൻ നന്നായി കളിച്ചില്ല. ഈ പുരസ്കാരത്തിന് താൻ അർഹനല്ലെന്നും പുരസ്കാരം സ്വീകരിച്ചുകൊണ്ട് കെവിൻ ഡി ബ്രുയ്‌നെ പറഞ്ഞു.

 

“ഞാൻ നല്ല കളി കളിച്ചതായി എനിക്ക് തോന്നിയില്ല. ഈ അവാർഡിന് ഞാൻ അർഹനല്ല. ഇത് എനിക്ക് എന്തിനു തന്നെന്നറിയില്ല. ചിലപ്പോൾ എൻ്റെ പേര് കാരണമാവാം. ഒരു ടീമെന്ന നിലയിൽ ഞങ്ങൾ നന്നായി കളിച്ചില്ല. എങ്കിലും വിജയിച്ചതിൽ സന്തോഷം.”- ഡി ബ്രുയ്‌നെ പറഞ്ഞു.

കാനഡയ്ക്കെതിരെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബെൽജിയം വിജയിച്ചത്. ലോക രണ്ടാം നമ്പർ ടീമായ ബെൽജിയത്തെ അവസാന നിമിഷം വരെ കാനഡ വിറപ്പിച്ചു. 44-ാം മിനുറ്റിൽ മിച്ചി ബാറ്റ്ഷുവായിയുടെ വകയായിരുന്നു ബെൽജിയത്തിന്റെ വിജയഗോൾ. ബെൽജിയത്തിൻറെ ഏകാധിപത്യം പ്രതീക്ഷിച്ച മൈതാനത്ത് ഏറെ പണിപ്പെട്ടാണ് 1-0ന് അവർ വിജയിച്ചുകയറിയത്. ബെൽജിയത്തെ ഞെട്ടിച്ചുകൊണ്ട് കാന‍ഡ 22 ഷോട്ടുകളുതിർത്തെങ്കിലും ഒന്നും ​ഗോളാക്കാനായില്ല. ഇതിൽ മൂന്നെണ്ണം ഓൺ ടാർഗറ്റിലേക്കായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here