പൊച്ചെഫെസ്ട്രൂം: പ്രഥമ അണ്ടർ 19 വനിതാ ട്വന്റി 20 ലോകകപ്പ് കിരീടം സ്വന്തമാക്കി ഇന്ത്യയുടെ കൗമാരപ്പട. ഫൈനൽ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഏഴുവിക്കറ്റിന് തോൽപ്പിച്ചാണ് ഇന്ത്യയുടെ ചരിത്രനേട്ടം,​ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ടിനെ ഇന്ത്യ 68 റൺസിൽ എറിഞ്ഞൊതുക്കി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 14 ഓവറിൽ മൂന്നുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. ക്യാപ്ടൻ ഷെഫാലി വർമ്മ 11 പന്തിൽ 15ഉം സഹ ഓപ്പണർ ശ്വേത ഷെരാവത്ത് 6 പന്തിൽ 5ഉം ത്രിഷ 29 പന്തിൽ 24 ഉം റൺസൈടുത്ത് പുറത്തായി. നാലാം വിക്കറ്റിൽ സൗമ്യ തിവാരിയും (37 പന്തിൽ 24 )​ റിഷിത ബസും (0)​ ചേർന്നാണ് ഇന്ത്യയെ കിരീടനേട്ടത്തിലെത്തിച്ചത്. സ്കോർ ഇംഗ്ലണ്ട് 68 (17.1)​. ഇന്ത്യ 69/3 (14)​ .

ഇംഗ്ലണ്ട് നിരയിൽ നാല് താരങ്ങൾ മാത്രമാണ് രണ്ടക്കം കണ്ടത്. 19 റൺസ് നേടിയ റയാൻ മക് ഡൊണാൾഡാണ് ടോപ്‌സ്കോറർ. ഇന്ത്യക്ക് വേണ്ടി തിദാസ് സന്ധുവും അർച്ചന ദേവിയും പർഷാവി ചോപ്രയും രണ്ട് വിക്കറ്റ് വീതം നേടി. മന്നത് കശ്യപ്,​ ഷെഫാലി വർമ്മ,​ സോനം യാദവ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.

LEAVE A REPLY

Please enter your comment!
Please enter your name here