ചിക്കാഗോ മലയാളി അസോസിയേഷന്‍ സംഘടിപ്പിക്കുന്ന ബാസ്കറ്റ്‌ബോള്‍ 2018ന്റെഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി പ്രസിഡന്റ് രഞ്ജന്‍ എബ്രഹാം, സെക്രട്ടറി ജിമ്മി കണിയാലി, കമ്മിറ്റി കണ്‍വീനര്‍ അച്ചന്‍ കുഞ്ഞുമാത്യു എന്നിവര്‍ അറിയിച്ചു ഹൈസ്കൂള്‍ വിഭാഗത്തിനും കോളേജ് ആന്‍ഡ് അപ് വിഭാഗത്തിനുമായി എല്ലാവര്‍ഷവും നടത്തുന്ന ബാസ്കറ്റ്‌ബോള്‍ ടൂര്‍ണമെന്റ് ജൂണ്‍ 30 ശനിയാഴ്ച രാവിലെ 8 മണ ിമുതല്‍ മൌണ്ട് പ്രോസ്‌പെക്ടറിലെ റേക്‌പ്ലെക്‌സ് മൌണ്ട് പ്രോസ്‌പെക്ട് പാര്‍ക്ക് ്ഡിസ്ട്രിക്ടില്‍ ( Rec Plex Mount Prospect Park District, 420 W Dempster St, Mount Prospect, IL – 60056) ) വെച്ച് നടത്തപ്പെടുന്നു.

ബാസ്കറ്റ്‌ബോള്‍ കമ്മിറ്റി അംഗങ്ങളായി അച്ചന്‍കുഞ്ഞു മാത്യു (കോര്‍ഡിനേറ്റര്‍)( 847 912 2578) , ജോണ്‍സന്‍ കണ്ണൂക്കാടന്‍ ( 847 477 0564) , എന്നിവരും യൂത്ത്കണ്‍വീനര്‍മാരായി ജോജോ ജോര്‍ജ്, ടോംസണ്ണി, അബി അലക്‌സാണ്ടര്‍, കാല്‍വിന്‍ക വലക്കല്‍ എന്നിവരുമാണ് മത്സരങ്ങളുടെയും രെജിസ്‌ട്രേഷന്‍ന്റെയും കാര്യങ്ങള്‍നിയന്ത്രിച്ചുകൊണ്ടിരിക്കുന്നത്.

ഈമത്സരങ്ങളുടെ മൊത്തം സമ്മാനതുക 1500 ഡോളര്‍ ആണ്. കോളേജ് വിഭാഗത്തില്‍ ഒന്നാംസ്ഥാനം ലഭിക്കുന്നവര്‍ക്ക് അഗസ്റ്റിന്‍ കരിംകുറ്റിയില്‍ സംഭാവനചെയ്ത ജേക്കബ് വര്‍ഗീസ് മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും ലഭിക്കും . രണ്ടാംസ്ഥാനംലഭിക്കുന്നവര്‍ക്ക് ജോസ് സൈമണ്‍മുണ്ടപ്ലാക്കില്‍ സ്‌പേ ാണ്‍സര്‍ചെയ്യുന്ന ഏലി സൈമണ്‍ മുണ്ടപ്ലാക്കില്‍ മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിയും ക്യാഷ് അവാര്‍ഡും നല്‍കുന്നതായിരിക്കും.

ഹൈസ്കൂള്‍ വിഭാഗത്തില്‍ ഒന്നാംസ്ഥാന ംലഭിക്കുന്നവര്‍ക്ക് വിനു മാമ്മൂട്ടില്‍ സംഭാവനചെയ്ത വിനു മാമ്മൂട്ടില്‍ എവര്‍റോളിങ്ങ് ട്രോഫിയും ക്യാഷ്അവാര്‍ഡും രണ്ടാംസ്ഥാനംലഭിക്കുന്നവര്‍ക്ക് ഷിബു മുളയാനിക്കുന്നേല്‍ സ്‌പോണ്‍സര്‍ ചെയ്യുന്ന അന്നമ്മ ജോസഫ് മുളയാനിക്കുന്നേല്‍ മെമ്മോറിയല്‍ എവര്‍റോളിങ്ങ ്‌ട്രോഫിയുംക്യാഷ്അവാര്‍ഡും നല്‍കും .

ഒന്നും രണ്ടും സ്ഥാനംലഭിക്കുന്ന ടീമുകളില്‍ഉള്ളവര്‍ക്കെല്ലാം ടോം സണ്ണി സ്‌പോണ്‍സര്‍ചെയ്യുന്ന വ്യക്തിഗത ട്രോഫികളും സമ്മാനിക്കുന്നതായിരിക്കും.

സീനിയേഴ്‌സ് വിാഗത്തിന് വേണ്ടി ഒരു പ്രദര്‍ശനമത്സരവും നടത്തുന്നതായിരിക്കും .സീനിയേഴ്‌സ് വിഭാഗത്തില്‍ ഒന്നാംസ്ഥാനം ലഭിക്കുന്നവര്‍ക്ക് മനോജ് അച്ചേട്ട് സ്‌പോണ്‍സര്‍ചെയ്യുന്ന ചാക്കോ അച്ചേട്ട് മെമ്മോറിയല്‍ എവര്‍റോളിങ്ങ് ട്രോഫിയും ക്യാഷ്അവാര്‍ഡും ലഭിക്കും രണ്ടാംസ്ഥാനം ലഭിക്കുന്ന വര്‍ക്ക് ജിതേഷ്ചുങ്കത്ത് സ്‌പോണ്‍സര്‍ചെയ്യുന്ന സിഎല്‍ജോസഫ് ചു ങ്കത്ത് മെമ്മോറിയല്‍ എവര്‍റോളിങ്ങ ്‌ട്രോഫിയുംക്യാഷ് അവാര്‍ഡുംലഭിക്കും

.സീനിയേഴ്‌സ് വിഭാഗത്തില്‍ ഒന്നാംസ്ഥാനംലഭിക്കുന്നവരു െടവ്യക്തിഗത ട്രോഫികള്‍ ജോണ്‍സന്‍ കണ്ണൂക്കാടനും രണ്ടാം സ്ഥാനം ലഭിക്കുന്നവരുടെ വ്യക്തിഗതട്രോഫികള്‍ അച്ചന്‍കുഞ്ഞു മാത്യുവും സ്‌പോണ്‍സര്‍ ചെയ്യുന്നു.

മത്സരങ്ങള്‍ സംബന്ധിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ചിക്കാഗോ മലയാളീഅസോസിയേഷന്‍ ഫേസ്ബുക്‌പേജുകളില്‍ നിന്നും ലഭിക്കുന്നതാണ്. https://www.facebook.com/chicagomalayalee

പതിവ്‌പോലെ ഈവര്‍ഷവും ഈമത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികളെ പ്രോത്സാഹിപ്പിക്കുവാനും വളരെഉന്നതനില വാരംപുലര്‍ത്തുന്ന ബാസ്കറ്റ് ബോള്‍ മത്സരങ്ങള്‍ സൗജന്യമായി കാണുവാനും ചിക്കാഗോയിലെ നല്ലവരായ എല്ലാ ആളുകളെയും ജൂണ്‍ 30 ശനിആഴ്ചരാവിലെ 8 മണിമുതല്‍തന്നെ മൌണ്ട് പ്രോസ്‌പെക്ട്പാര്‍ക്ക് ഡിസ്ട്രിക്ട്‌ലേക്ക് ക്ഷണിക്കുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

റിപ്പോര്‍ട്ട് ജിമ്മികണിയാലി

LEAVE A REPLY

Please enter your comment!
Please enter your name here