Mandatory Credit: Photo by Shutterstock (12818690d) Deputy National Security Advisor and Deputy NEC Director Daleep Singh participates in a news conference with White House Press Secretary Jen Psaki at the White House in Washington, DC. Deputy National Security Advisor and Deputy NEC Director Daleep Singh participates in a news conference with White House Press Secretary Jen Psaki, Washington, District of Columbia, USA - 22 Feb 2022

ന്യൂഡൽഹി: യുക്രൈൻ വിഷയത്തിൽ റഷ്യയെ പിണക്കാത്ത ഇന്ത്യയുടെ നിലപാടിനു പിന്നാലെ മുന്നറിയിപ്പുമായി റഷ്യ. ചൈനയുടെ ഭാഗത്തു നിന്ന് ലഡാഖ് അതിര്‍ത്തിയിൽ പ്രകോപനം ഉണ്ടായാൽ ഇന്ത്യയ്ക്ക് റഷ്യയുടെ പിന്തുണ ലഭിക്കില്ലെന്നാണ് മുന്നണിപ്പ്. യുഎസ് ദേശീയ ഉപ സുരക്ഷാ ഉപദേഷ്ടാവായ ദലപീ് സിങാണ് ഇക്കാര്യം വ്യക്തമാക്കിയത്. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഉന്നത ഉദ്യോഗസ്ഥര്‍ അടക്കമുള്ളവരുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കു ശേഷമായിരുന്നു പ്രതികരണം.

റഷ്യയ്ക്കു മേൽ യുഎസ് ഏര്‍പ്പെടുത്തിയിട്ടുള്ള ഉപരോധം മറികടക്കാൻ സഹായിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കിയിരുന്നു. എന്നാൽ ഇന്ത്യയ്ക്കെതിരെ നടപടികള്‍ ഉണ്ടാകില്ലെന്ന് ദലീപ് സിങ് വ്യക്തമാക്കി. റഷ്യയിൽ നിന്ന് കുറഞ്ഞ വിലയ്ക്ക് ഇന്ത്യ ക്രൂഡോയിൽ വാങ്ങാൻ പദ്ധതിയിടുന്നതിനിടെയാണ് പുതിയ നീക്കങ്ങള്‍. ഇക്കാര്യത്തിൽ റഷ്യയ്ക്ക് എതിര്‍പ്പില്ലെന്നാണ് മുതിര്‍ന്ന സര്‍ക്കാര്‍ വൃത്തങ്ങളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.


ക്രൂഡോയിൽ ഇറക്കുമതി അടക്കമുള്ള വിഷയങ്ങളിൽ ചര്‍ച്ചയ്ക്കായി റഷ്യൻ വിദേശകാര്യമന്ത്രി സെര്‍ജി ലവ്രോവ് ഉടൻ ഡൽഹയിലെത്തും. റഷ്യയിൽ നിന്ന് ക്രൂഡോയിൽ ഇറക്കുമതി ചെയ്യുകയും റൂബിളിൽ ഇടപാട് നടത്തുകയും ചെയ്യുന്നത് ഉപരോധം നേരിടുന്ന റഷ്യൻ സമ്പദ്‍‍വ്യവസ്ഥയ്ക്ക് സഹായകമാകും എന്നാണ് കണക്കുകൂട്ടൽ.

മറ്റു രാജ്യങ്ങള്‍ ഏര്‍പ്പെടുത്തുന്ന ഉപരോധങ്ങളുടെ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് ആയുധങ്ങള്‍ വിതരണം ചെയ്യാൻ റഷ്യയ്ക്ക് ബുദ്ധിമുട്ട് നേരിടുമെന്നും യുഎസ് ഉദ്യോഗസ്ഥൻ അറിയിച്ചു. ഇത് ഇന്ത്യയുടെ പ്രതിരോധ മേഖലയെ ബാധിക്കുമെന്നും യുഎസ് വ്യക്തമാക്കി. ഇന്ത്യയുടെ ഊര്‍ജമേഖലയെയും പ്രതിരോധ മേഖലയെയെും സഹായിക്കാൻ യുഎസിനു സാധിക്കുമെന്നും എന്നാൽ ഇത് ഏറെക്കാലമെടുക്കുന്ന ദൗത്യമായിരിക്കുമെന്നും ദലീപ് സിങ് പറഞ്ഞു. റഷ്യയും ചൈനയും തമ്മിലുള്ള ബന്ധം കൂടുതൽ ശക്തമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ ചൈനയിൽ നിന്ന് ഇന്ത്യയുടെ വടക്കുകിഴക്കൻ അതിര്‍ത്തിയിൽ പ്രകോപനം ഉണ്ടായാലും റഷ്യ സഹായിക്കില്ലെന്ന് യുഎസ് മുന്നറിയിപ്പ് നല്‍കി. ഊര്‍ജമേഖലയിൽ ഇന്ത്യ റഷ്യയെ കൂടുതൽ ആശ്രയിക്കുന്നതിൽ യുഎസിനു താത്പര്യമില്ലെന്നും അദ്ദേഹം പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here