പി.പി. ചെറിയാന്‍
 

വാഷിങ്ടന്‍: റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തില്‍ അമേരിക്ക ഉള്‍പ്പെടെ ലോകരാഷ്ട്രങ്ങള്‍ യുക്രെയ്‌നൊപ്പം നില്‍ക്കുകയും റഷ്യന്‍ അധിനിവേശത്തെ അപലപിക്കുകയും ചെയ്തപ്പോള്‍ ഇന്ത്യ, ഇതിനെ അപലപിക്കാതിരുന്നതും അവരില്‍ നിന്ന് എണ്ണ വാങ്ങാനും തീരുമാനിച്ചത് ശരിയായില്ലെന്ന് കലിഫോര്‍ണിയയില്‍ നിന്നുള്ള യുഎസ് കോണ്‍ഗ്രസ് അംഗം റൊ ഖന്ന.

ചൈന ഇന്ത്യയെ ആക്രമിച്ചപ്പോള്‍ ഇന്ത്യയ്‌ക്കൊപ്പം നിന്നതു അമേരിക്കയായിരുന്നുവെന്നും റഷ്യയല്ലായിരുന്നുവെന്നും ഖന്ന ഓര്‍മിപ്പിച്ചു. യുഎന്‍ അസംബ്ലിയില്‍ റഷ്യ നടത്തുന്ന മനുഷ്യവകാശ ലംഘനങ്ങള്‍ക്കും യുക്രെയ്ന്‍ അധിനിവേശത്തിനുമെതിരെ ആദ്യമായി ശബ്ദമുയര്‍ത്തുന്നത് ഇന്ത്യയായിരിക്കുമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചത്. എന്നാല്‍ മറിച്ചു സംഭവിച്ചതില്‍ ഖേദമുണ്ടെന്നും ഖന്ന പറഞ്ഞു.

ഇന്ത്യയ്ക്ക് ആയുധങ്ങള്‍ നല്‍കുന്നതു അമേരിക്കയാണെന്നും റഷ്യയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്ത്യ എപ്പോഴും അമേരിക്കയുമായി നല്ല സുഹൃദ്ബന്ധം സ്ഥാപിക്കണമെന്നാണ് ആഗ്രഹിക്കുന്നത്. റഷ്യയുക്രെയ്ന്‍ യുദ്ധത്തില്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് തികച്ചും പ്രതിഷേധാര്‍ഹവും മനുഷ്യത്വ രഹിതവുമാണ്. ലോക രാഷ്ട്രങ്ങളുടെ ബഹുഭൂരിപക്ഷ അഭിപ്രായത്തിനെതിരെ ഇന്ത്യ വ്യത്യസ്ഥ നിലപാടു സ്വീകരിക്കുന്നതു അനാരോഗ്യകരമാണെന്നും ഖന്ന പറഞ്ഞു. യുഎസ് ഇന്ത്യ കോക്കസ് വൈസ് ചെയര്‍മാന്‍ കൂടിയാണ് ഖന്ന.

LEAVE A REPLY

Please enter your comment!
Please enter your name here