സ്വന്തം ലേഖകൻ 


കണ്ണൂർ : വടക്കേ മലബാറിൽ തിങ്കളാഴ്ച വോട്ടെടുപ്പ്, കനത്ത ജാഗ്രത. കണ്ണൂരിൽ 1672 പ്രശ്‌ന ബാധിത ബൂത്തുകൾ.


കേരളത്തിൽ ഏറ്റവും കൂടുതൽ പ്രശ്‌നബാധിത ബൂത്തുകളുള്ള ജില്ലയായ കണ്ണൂർ അടക്കം നാല് ജില്ലകളിലാണ് തിങ്കളാഴ്ച തെരഞ്ഞെടുപ്പ് നടക്കുന്നത്. കണ്ണൂർ, കാസർകോട്, കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് അവസാനഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്.


കോഴിക്കോട്, കണ്ണൂർ കോർപ്പറേഷനുകളിൽ വാശിയേറിയ തെരഞ്ഞെടുപ്പാണ് അരങ്ങേറുന്നത്. മലബാറിൽ വെൽഫെയർ പാർട്ടിയുമായി യു ഡി എഫ് ധാരണയുണ്ടാക്കിയതും എൽ ഡി എഫിനെതിരെ നിലവിലുള്ള ആരോപണവും ഇരുപക്ഷത്തിനും തിരിച്ചടികൾ പ്രതീക്ഷിക്കുന്നുണ്ട്. മുസ്ലിംലീഗിന്റെ ശക്തി കേന്ദ്രമായ മലപ്പുറം, കാസർകോട് ജില്ലകളിൽ നില മെച്ചപ്പെടുത്താനുള്ള നീക്കത്തിലാണ് എൽ ഡി എഫ്.  

LEAVE A REPLY

Please enter your comment!
Please enter your name here