സ്വന്തം ലേഖകൻ 


കൊച്ചി : രാഷ്ട്രീയ വിവാദങ്ങളിൽ നിന്നും വിവാദങ്ങളിലേക്കുള്ള യാത്രയിലാണ് കേരള രാഷ്ട്രീയം. ഓരോ ദിവസവും പുതിയ പുതിയ ആരോപണങ്ങളും വിവാദങ്ങളും കേരള രാഷ്ട്രീയത്തെ കീഴടക്കിക്കൊണ്ടിരിക്കയാണ്. ഏതുസമയത്തും തിളച്ചുമറിയാവുന്ന രീതിയിലാണ് സംസ്ഥാനം.

 ഓരോ മന്ത്രിസഭയുടെയും അവസാന ഘട്ടത്തിൽ വിവാദങ്ങൾ വേട്ടയാടുന്നത് കേരളത്തിന്റെ മാത്രം പ്രത്യേകതയാണ്. ഒന്നുകിൽ വിവാദങ്ങളിലൂടെ മുഖ്യമന്ത്രിയെയും മന്ത്രിസഭയെയും ദുർബലമാക്കുക, അല്ലെങ്കിൽ വിവാദത്തിലൂടെ ജനപിന്തുണ തീർത്തും  

ഉമ്മൻചാണ്ടി മന്ത്രിസഭയെ അവസാന വർഷം പിടിച്ചുകുലുക്കിയത് സോളാർ കേസും, ബാർക്കോഴ കേസുമായിരുന്നു. സോളാർ കേസ് ആദ്യം ഒരു സാമ്പത്തിക തട്ടിപ്പ് എന്ന നിലയിലാണ് വാർത്തയാവുന്നത്. അന്വേഷണം മുന്നോട്ട് പോകവെയാണ് ലൈംഗിക പീഡനക്കേസായി അത് മാറിയത്.

അടച്ച ബാറുകൾ തുറക്കാനായി ധനമന്ത്രിയായിരുന്ന കെ എം മാണിക്കും, വകുപ്പ് മന്ത്രിയായിരുന്ന കെ ബാബുവിനും കോടികൾ കോഴനൽകിയെന്ന ആരോപണവും ഇതോടൊപ്പം വലിയ വിവാദങ്ങൾക്ക് വഴിവച്ചിരുന്നു.

തിരുവനന്തപുരത്തെ പ്രമുഖ വ്യവസായിയാിരുന്ന ബിജുരമേഷിന്റെ നേതൃത്വത്തിൽ കെ എം മാണിയുടെ പാലായിലെ വീട്ടിലേക്ക് കോഴപ്പണം എത്തിച്ചുവെന്നായിരുന്നു ആരോപണം. കേരളം തിളച്ചു, സമരം തെരുവിൽ ആഞ്ഞടിച്ചു. ഒടുവിൽ നിയമനസഭാ മന്ദിരത്തിനുള്ളിൽ പ്രതിപക്ഷ എം എൽ എമാർ നിറഞ്ഞാടി. ധനമന്ത്രിയുടെ ബജറ്റ് പ്രസംഗം തടസപ്പെടുത്തുകയായിരുന്നു ലക്ഷ്യം. കോഴമാണി രാജി വയ്ക്കുക എന്നായിരുന്നു പ്രധാന ആരോപണം.

കെ എം മാണിക്കെതിരെയും കെ ബാബുവിനെതിരെയും കേസ് എടുത്താൻ വിജിലൻസ് നിർബന്ധിക്കപ്പെട്ടു. അഭ്യന്തരമന്ത്രിയായിരുന്ന രമേശ് ചെന്നിത്തലയ്‌ക്കെതിരെ കെ എം മാണി ആരോപണമുന്നയിക്കുകയും യു ഡി എഫിൽ നിന്നും വിട്ടു നിൽക്കാൻ തീരുമാനിക്കുകയും ചെയ്തിരുന്നു. കെ എം മാണി മന്ത്രി സ്ഥാനം രാജിവച്ചു.

സോളാർ ആരോപണത്തിൽ മുഖ്യമന്ത്രിയുടെ ഓഫീസ് പ്രതിക്കൂട്ടിലായി. പത്തനംതിട്ട സ്വദേശിയാ ശ്രീധരൻനായരിൽ നിന്നും പണം കൈപ്പറ്റിയത് മുഖ്യമന്ത്രിയുടെ ഉറപ്പിലാണെന്നായിരുന്നു പരാതി.

ജയിലിൽ കഴിഞ്ഞിരുന്ന സരിത 28 പേജുള്ള ഒരു കത്ത് അന്വേഷണ സംഘത്തിന് കൈമാറാനായി ഏൽപ്പിച്ചു. കേരളാ കോൺഗ്രസ് നേതാവ് ബാലകൃഷ്ണപിള്ളയുടെ കൈകളിലായിരുന്നു ആ കത്തുണ്ടായിരുന്നത്.
 മുഖ്യമന്ത്രിയുടെ ഗൺമാൻ സലിംരാജും,  പ്രൈവറ്റ് സെക്രട്ടറി ജിക്കുമോനും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്നായിരുന്നു ആദ്യ കേസ്.  

പിന്നീടാണ് മുഖ്യമന്ത്രി, മന്ത്രിമാരായ അടൂർ പ്രകാശ്, അനിൽകുമാർ, അന്ന് കോൺഗ്രസ് എം എൽ എ യായിരുന്ന എ പി അബ്ദുല്ലക്കുട്ടി, ജോസ് കെ മാണി തുടങ്ങിയ ഒരു സംഘം യു ഡി എഫ് നേതാക്കൾക്കെതിരെ ലംഗീക പീഡന കേസുമായി സരതിത എത്തുന്നത്.

കേരള രാഷ്ട്രീയ ആകെ കലങ്ങിമറിഞ്ഞു. മുഖ്യമന്ത്രിയുട രാജി ആവശ്യപ്പെട്ട് ഇടതുപക്ഷം തെരുവിലിറങ്ങി. തിരുവനന്തപുകം നഗരം സമരങ്ങളാൽ വീർപ്പുമുട്ടി.

2016 ലെ തെരഞ്ഞെടുപ്പിൽ എൽ ഡി എഫ് അധികാരത്തിലെത്തി. ഒരു അവതാരവും തന്റെ ഓഫീസിലുണ്ടാവില്ലെന്നും, മുഖ്യമന്ത്രിയുടെ പേര് പറഞ്ഞ് ആരും വരില്ലെന്നും പ്രഖ്യാപിച്ചുകൊണ്ടാണ് പിണറായി വിജയൻ അധികാരത്തിലേറുന്നത്. നിരവധി വിവാദങ്ങളിലൂടെ ഇടതുസർക്കാരും നീങ്ങി. ഇതിനിടയിൽ അടച്ച ബാറുകൾ തുറക്കാൻ സർക്കാർ തീരുമാനമെടുത്തു.

2018 ലും അടുത്ത വർഷവും പ്രളയെ കേരളത്തെ തകർത്തു. പ്രളയത്തിൽ തകർന്നത് നിരവധി വീടുകൾ, കെട്ടിടങ്ങൾ, റോഡുകൾ ഒക്കെ പുനർനിർമ്മിക്കണം. അതിനായി റീബിൽഡ് കേരളയെന്ന പദ്ധതിയുമായി സർക്കാർ രംഗത്തെത്തി. വിദേശത്തു നിന്നും പണം സംഘടിപ്പിക്കാനായിരുന്നു ആദ്യ നീക്കം. എന്നാൽ വിദേശത്തു നിന്നും പണം സ്വീകരിക്കാൻ കേന്ദ്രത്തിന്റെ അനുമതി ലഭിക്കാതെ വന്നതോടെ വിവിധ പദ്ധതികളിലൂടെ കേരളത്തിലേക്ക് പണം എത്തിക്കാൻ ശ്രമം ആരംഭിച്ചു. അതിന്റെ ഭാഗമായാണ് ലൈഫ് പദ്ധതിക്ക് റെഡ് ക്രസന്റെ് സാമ്പത്തിക സഹായം പ്രഖ്യാപിച്ചത്.

രണ്ട് വെള്ളപ്പൊക്കത്തോടെ ദുരിതത്തിലായ ജനത കോഡിവ് ബാധയോടെ ദുരിതത്തിലായി. കോവിഡ് കാലത്ത് കേരളത്തിലെ ജനതയുടെ വിവരം ശേഖരിച്ച് വിദേശത്തെ മരുന്ന് കമ്പനിക്ക് കൈമാറുന്നുവെന്ന ആരോപണമുയർന്നു. സ്പ്രിങ്ക്‌ളർ എന്ന വിദേശ കമ്പനിക്ക് ഡാറ്റ തയ്യാറാക്കാനുള്ള കരാർ നൽകിയതിനെതിരെ പ്രതിപക്ഷനേതാവ് എതിർപ്പുമായി രംഗത്ത് വന്നതോടെ പിണറായി സർക്കാർ വിവാദങ്ങളിലേക്ക് വഴിമാറുന്നത്. 
 
പ്രൈസ് വാട്ടർ കൂപ്പർ എന്ന വിദേശ കമ്പനിയുടെ കൺസൽട്ടൻസി കരാരും വിവാദമായി. ഈ പദ്ധതതിയുടെയെല്ലാം പിറകിൽ മുഖ്യമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എം ശിവശങ്കരനായിരുന്നു. ശിവശങ്കരനെതിരെ ആരോപണമുയർന്നപ്പോൾ അദ്ദേഹത്തെ അനുകൂലിച്ച് മുഖ്യമന്ത്രി രംഗത്തെത്തി. ഉദ്യോഗസ്ഥരെ മാനസികമായി തകർക്കരുതെന്നായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സ്പ്രിങ്ക്‌ളർ വിവാദം ശക്തിപ്പെട്ടുവരുന്നതിനിടയിലാണ് നയതന്ത്രബാഗിൽ സ്വർണം കടത്തിയ കേസ് പിടിക്കപ്പെടുന്നത്.

വിവാദങ്ങളുടെ നടുവിലൂടെയാണ് പിന്നീട് കേരളം കടന്നു പോയത്. അഞ്ച് വർഷം മുമ്പ് സരിതയായിരുന്നുവെങ്കിൽ ഇന്നത് സ്വപ്‌നയായി. ബാർ കോഴയായിരുന്നു അഞ്ച് വർഷം മുൻപ് നടന്നതെങ്കിൽ ഇന്നത് ലൈഫ് പദ്ധതിയായി. സ്വപ്‌നയും സരിത്തും നൽകിയ രഹസ്യമൊഴിയിൽ എന്താണെന്നാണ് കേരളം ഇപ്പോൾ അന്വേഷിക്കുന്നത്.


ഭരണത്തിൽ സ്വാധീനമുള്ള ചില ഉന്നതരുടെ സഹായത്തോടെയാണ് നയതന്ത്ര ബാഗിൽ  സ്വർണം കടത്തിയതെന്നാണ് പ്രധാന ആരോപണം. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് സ്പീക്കർക്കെതിരെ ആരോപണമുയർന്നിരിക്കയാണ്. സ്പീക്കർ അതൊക്കെ നിഷേധിച്ചുവെങ്കിലും, സ്പീക്കർ ഇപ്പോഴും സംശയത്തിന്റെ നിഴലിലാണ്. ഡോളർകടത്ത് കേസിൽ മറ്റൊരു ഉന്നതന് പങ്കുണ്ടെന്നാണ് മാധ്യമ റിപ്പോർട്ടുകൾ.

മന്ത്രി കെ ടി ജലീൽ ഉൾപ്പെട്ട ഖുറാൻ കടത്തും, ഈത്തപ്പഴം കടത്തും വിവാദമായിരുന്നു. മന്ത്രി കെ ടി ജലീലിനെതിരെയുള്ള അന്വേഷണം പൂർത്തിയാക്കിയിട്ടില്ല.മുഖ്യമന്ത്രിയുടെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായ സി എം രവീന്ദ്രനെ ചോദ്യം ചെയ്യാനുള്ള ഇ ഡിയുടെ നീക്കം ഇതുവരെയും നടന്നിട്ടില്ല. മൂന്നു തവണ അദ്ദേഹം അന്വേഷണത്തിൽ നിന്നും ഒഴിഞ്ഞു മാറിയതും കേരളത്തിൽ വലിയ രാഷ്ട്രീയ വിവാദമാണ് ഉണ്ടാക്കിയത്.

ബാർകോഴക്കേസിൽ പുതിയ വെളിപ്പെടുത്തലുമായി ബിജു രമേഷും, സോളാർ കേസിൽ വെളിപ്പെടുത്തലും ആരോപണവുമായി ശരണ്യ മനോജും, ലൈംഗിക ആരോപണം ആവർത്തിച്ച് സരിതയും രംഗത്തെത്തിയെങ്കിലും, അതിനൊന്നും അധിക ദിവസത്തെ ആയുസുണ്ടായില്ല.

കിഫ്ബി, കെ എസ് എഫ് ഇയിലെ വിജിലൻസ് റെയിഡിനെതിരെ ധനവകുപ്പ് മന്ത്രി തോമസ് ഐസക്കിന്റെ വിവാദവും ഇതിനിടയിൽ സി പി എമ്മിന് തലവേദനയായി.

സ്പീക്കർക്കെതിരെ പ്രതിപക്ഷനേതാവും ബി ജെ പി സംസ്ഥാന അധ്യക്ഷനും ഒരുപോലെ അഴിമതി ആരോപണവും ഉന്നയിച്ചിരിക്കയാണ്. ഊരാളുങ്കൽ സൊസൈറ്റിയെ ചട്ടങ്ങൾക്ക് വിരുദ്ധമായി കരാർ ജോലികൾ ഏല്പിക്കുന്നതാണ് പ്രധാന 
ആരോപണങ്ങൾ.

LEAVE A REPLY

Please enter your comment!
Please enter your name here