ന്യൂജേഴ്‌സി : കേരള സമാജം ഓഫ്  ന്യൂജേഴ്‌സിയുടെ ആഭിമുഖ്യത്തിൽ കഴിഞ്ഞ പത്തു വർഷമായി നടത്തപെടുന്ന അക്കാദമി ഓഫ് ഇന്ത്യൻ ലാൻഗുവേജസ് ആൻറ് ആർട്സിന്റെ ഭാഗമായ മലയാളം സ്‌കൂളിൽ  നിന്നും ഉയർന്ന മാർക്ക് വാങ്ങി പാസായ ആലിസൻ തരിയൻ , അലീന തോമസ്  എന്നിവർക്ക് സർട്ടിഫിക്കറ്റും , ക്യാഷ് അവാർഡും സമ്മാനിച്ചു

കേരള സമാജം ഓഫ് ന്യൂജേഴ്‌സി പ്രസിഡന്റ് സിറിയക് കുര്യന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ ഫോമാ മിഡ് അറ്റ്ലാന്റിക് RVP ബൈജു വർഗീസ് , ഫോമാ മുൻ നാഷണൽ ട്രഷറർ ഷിനു ജോസഫ് എന്നിവർ സമ്മാനദാനം നിർവഹിച്ചു . അക്കാദമി ഡയറക്ടർ സെബാസ്റ്റ്യൻ ജോസഫ്, പ്രിൻസിപ്പൽ എബി  തരിയൻ, കേരള സമാജം ഭാരവാഹികളായ സിറിയക് കുര്യൻ , ജിയോ ജോസഫ്, ബോബി തോമസ്, ഹരികുമാർ രാജൻ , സെബാസ്റ്റ്യൻ  ചെറുമഠത്തിൽ , അജു തരിയൻ എന്നിവർ അനുമോദന പ്രസംഗങ്ങൾ നടത്തി

LEAVE A REPLY

Please enter your comment!
Please enter your name here