Home / കേരളം / വാഗ്‌ദാന പെരുമഴ; ബജറ്റ് പ്രതിപക്ഷം ബഹിഷ്ക്കരിച്ചു

വാഗ്‌ദാന പെരുമഴ; ബജറ്റ് പ്രതിപക്ഷം ബഹിഷ്ക്കരിച്ചു

തിരുവനന്തപുരം : തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് വാഗ്‌ദാനങ്ങളുടെ പെരുമഴയുമായി  ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അവസാന ബജറ്റ്.   ബജറ്റ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി അവതരിപ്പിച്ചു തുടങ്ങിയയുടനെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും പിന്നീട് സഭ ബഹിഷ്ക്കരിച്ച് പുറത്തിറങ്ങുയും ചെയ്തു. അഴിമതി ആരോപണങ്ങളില്‍ മുങ്ങിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ബജറ്റവതരിപ്പിക്കുന്നതിനിടെ ശക്തമായ പ്രതിപക്ഷ പ്രതിഷേധമാണ് സഭയിലുയര്‍ന്നത്. പ്ളകാര്‍ഡുകളും മുദ്രാവാക്യം വിളികളുമായി പ്രതിപക്ഷം നടത്തളത്തിലിറങ്ങി . ബജറ്റ് ചോര്‍ന്നെന്നും പ്രതിപക്ഷം ആരോപിച്ചു.

കൊച്ചി മെട്രോയും വിഴിഞ്ഞം പദ്ധതിയും കണ്ണൂര്‍ വിമാനത്താവളവും സര്‍ക്കാരിന്റെ നേട്ടമെന്നവകാശപ്പെട്ട ഉമ്മന്‍ചാണ്ടി ഈ ബജറ്റും മുന്‍ ധനകാര്യമന്ത്രി കെ എം മാണിയുടേത് തന്നെയാണെന്നും പറഞ്ഞു. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് സൌജന്യ അരിയും ക്ഷേമപെന്‍ഷനുകള്‍ 1500 രൂപയാക്കി വര്‍ദ്ധിപ്പിച്ചിട്ടുമുണ്ട്. ഗതാഗത രംഗത്ത് അടിസ്ഥാന സൌെകര്യ വികസനത്തിന് 30,000 കോടി രൂപ സമാഹരിക്കുമെന്നും 24000 കോടി രൂപയുടെ വാര്‍ഷിക പദ്ധതികള്‍ അടുത്ത സാമ്പത്തിക വര്‍ഷം നടപ്പാക്കുമെന്നും ബജറ്റില്‍ പറയുന്നു. 6,534 കോടിയുടെ കേന്ദ്ര സഹായം പ്രതീക്ഷിക്കുന്നു. പ്രതീക്ഷിക്കുന്ന നികുതി വരുമാനം 47,043 കോടിയാണെന്നും പറയുന്നു.

നെല്‍ക്കൃഷി വികസനത്തിന് 35 കോടി രൂപ.എല്ലാ വീടുകളിലും അടുക്കളത്തോട്ടം.ക്ഷീര വികസനത്തിന് 93.2 കോടി.ഭവന നിര്‍മാണ മേഖലക്ക് 136.43 കോടി.റബറിന് 500 കോടി. കര്‍ഷകരില്‍ നിന്ന് 150 രൂപക്ക് റബര്‍ സംഭരിക്കും     .നാളികേര വികസനത്തിന് 45 കോടി .17 പ്രധാന വികസന പദ്ധതികള്‍ നടപ്പാക്കും. അതിനായി 2,536.07 കോടി വകയിരുത്തി .

കുടുബശ്രീക്ക് 150 കോടി.മുല്ലപ്പെരിയാറില്‍ പുതിയ ഡാമിന് 100 കോടി . മലയോര വികസനത്തിന് 150 കോടി .പാലയില്‍ ഐ ഐ ടി കേരളക്ക് 5 കോടി , ടെക്നോ പാര്‍ക്കിനു 76 കോടി , സൈബര്‍ പാര്‍ക്കിനു 25 കോടി.

സംസ്ഥാനത്തെ വിദ്യാഭ്യാസ മേഖലയ്ക്ക് 1330.79 കോടി വകയിരുത്തി. സ്കൂള്‍ വിദ്യാഭ്യാസ മേഖലയ്ക്ക് 502 കോടിസംസ്ഥാനത്തെ 100 സ്കൂളുകളെ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്തും വിദ്യാഭ്യാസ വായ്പ പലിശ ഇളവ്

പോളിടെക്‌നിക്ക്, ഐടിഐ വിദ്യാര്‍ഥികള്‍ക്കും വിദ്യാഭ്യാസ വായ്പാ പലിശയില്‍ ഇളവ്. കോളജില്ലാത്ത പിന്നാക്ക വിഭാഗങ്ങള്‍ക്കു കോളജ് അനുവദിക്കും.

കെഎസ്ആര്‍ടിസിക്ക് സിഎന്‍ജി ബസുകള്‍. അന്തര്സംസ്ഥാന സര്‍വീസിനായി കെഎസ്ആര്‍ടിസിക്ക് ആധുനിക ബസുകള്‍ വാങ്ങും .  കോട്ടയം കോടിമത മൊബിലിറ്റി ഹബിന് 5 കോടി. ദേശീയപാതയിലെ പ്രധാന ജംഗ്ഷനുകളില്‍ ഫ്ലൈഓവറുകള്‍  തൃപ്പൂണിത്തുറവൈക്കം റോഡ് നാലുവരിയാക്കും ശബരിമല–കളമശേരി റോഡിന് 25കോടി.

റോഡുകളും പാലങ്ങളും വികസിപ്പിക്കുന്നതിനു 1206.2 കോടി . സീപോര്‍ട്ട് എയര്‍പോര്‍ട്ട് റോഡിന്റെ മൂന്നാം ഘട്ടം ഈ വര്‍ഷം ആരംഭിക്കും.സംസ്ഥാന ഹൈവേ വികസനത്തിന് 25 കോടി.തിരുവനന്തപുരം പട്ടത്തും പേരൂര്‍ക്കടയിലും അര്‍പാസ് നിര്‍മിക്കും. കാഞ്ഞിരപ്പള്ളി ബൈപ്പാസിന് 20 കോടി രൂപ. അഴീക്കല്‍ മേജര്‍ പോര്‍ട്ടായി വികസിപ്പിക്കും

വിവര സാങ്കേതിക വിദ്യാ വികസനത്തിന് 452.82 കോടി. തിരുവനന്തപുരത്ത് നോളജ് സിറ്റി പി.പി.പി മോഡലില്‍ നടപ്പാക്കും, കോഴിക്കോട് മാവൂരില്‍ റയോണ്‍സ് ഭൂമി പി.പി.പി മോഡലില്‍ സര്‍ക്കാര്‍ വികസിപ്പിക്കും. എല്ലാ ജില്ലകളിലും വ്യവസായശാലകള്‍ തുടങ്ങാന്‍ 20 കോടി.പൊതുമേഖലാ സ്ഥാപനങ്ങളുടെ പുനരുദ്ധാരണത്തിന് 100 കോടി

പ്ളാസ്റ്റിക് ബോട്ടിലുകളിലെ ശീതള പാനീയങ്ങള്‍ക്ക് 5 ശതമാനം സര്‍ചാര്‍ജ്.ആഢംബര നികുതി നിര്‍ണയത്തിലെ അവ്യക്തത നീക്കും.
ബ്രെയിലി പ്രിന്ററുകള്‍ക്കു വില കുറയും.സെസ് മേഖലയിലെ നികുതി ഒഴിവുക? സംബന്ധിച്ച അവ്യക്തത നീക്കും.ജീവന്‍ രക്ഷാ മരുന്നുകളുടെ വാറ്റ്  ഒഴിവാക്കി.കൈത്തറി ഉത്പാദന സഹകരണ സംഘങ്ങള്‍ അടക്കുന്ന വാറ്റ് നികുതി സര്‍ക്കാര്‍ തിരിച്ച് നല്‍കും.

ഓട്ടോമേറ്റഡ് പാര്‍ക്കിങ് കേന്ദ്രങ്ങള്‍ക്കുള്ള നികുതി 5 ശതമാനമാക്കി കുറച്ചു.പച്ചക്കറികള്‍ കഴുകാന്‍ ഉപയോഗിക്കുന്ന ക്ളീനിങ് ലിക്വിഡിനുള്ള നികുതി ഒഴിവാക്കി.
അന്ധര്‍ ഉപയോഗിക്കുന്ന കെയ്നുകള്‍ക്ക് നികുതി ഒഴിവാക്കി.കോണ്‍ക്രീറ്റ് കട്ടിള, ജനല്‍ എന്നിവയുടെ നികുതി പൂര്‍ണമായും ഒഴിവാക്കി.
തടവുകാര്‍ ഉത്പാദിപ്പിക്കുന്ന വിഭവങ്ങളുടെ നികുതി ഒഴിവാക്കി.കാര്‍ഷികാദായ നികുതി എടുത്തു കളഞ്ഞു.

തദ്ദേശ സ്ഥാപനങ്ങള്‍ക്ക് മാലിന്യ സംസ്കരണം, ജൈവവള നിര്‍മാണം, തെരുവുനായ നിയന്ത്രണം, ശ്മശാനം, ചെറുകിട പദ്ധതികള്‍ തുടങ്ങിയവക്ക് 500 കോടി
കോട്ടയത്ത് കോര്‍ട്ട് കോംപ്ളക്സിന് 5 കോടി.ജഡ്ജിമാര്‍ക്ക് ക്വാര്‍ട്ടേഴ്സ് നിര്‍മിക്കാന്‍ 12 കോടി. കോടതികളുടെ നവീകരണത്തിനും മാതൃകാ കോടതികള്‍ സ്ഥാപിക്കുന്നതിനും 2.2 കോടി. സ്റ്റുഡന്റ്സ് പൊലീസ് പദ്ധതിക്കായി ഡയറക്ടറേറ്റ് സ്ഥാപിക്കും.

എല്ലാ ബി.പി.എല്‍ കുടുംബങ്ങള്‍ക്ക് ഒരു രൂപ അരി സൌജന്യമായി നല്‍കും. പൊതുവിതരണ സംവിധാനം ശക്തിപ്പെടുത്താന്‍ 10 കോടി. സ്റ്റുഡന്റ് പൊലീസ് ഡയറക്ടറേറ്റ് സ്ഥാപിക്കും.100 സ്കൂളുകളില്‍ കൂടി സ്റ്റുഡന്റ് പൊലീസ് പദ്ധതി നടപ്പിലാക്കും.പൊലീസ് സേനയുടെ ആധുനിക വത്കരണത്തിന് 20 കോടി.

Check Also

ഗാര്‍ലന്റില്‍ സ്‌റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ടെ വെടിയേറ്റ് മരിച്ചു

ഗാര്‍ലന്റ് (ഡാലസ്): ഗാര്‍ലന്റിലുള്ള  കണ്‍വീനിയന്‍സ് സ്റ്റോര്‍ കവര്‍ച്ച നടത്തുന്നതിനിടെ സ്റ്റോര്‍ ക്ലാര്‍ക്ക് മനീഷ് പാണ്ടെ (35) വെടിയേറ്റു മരിച്ചു. ജനുവരി …

Leave a Reply

Your email address will not be published. Required fields are marked *