28 വര്‍ഷങ്ങൾ‌ക്ക് ശേഷം ബോളിവുഡ് താരം ഷാരൂഖ് ഖാന് തന്റെ കൊളേജ് പഠനത്തിന്റെ ബിരുദം ലഭിച്ചു. ഡല്‍ഹിയിലെ ഹന്‍സ്‌രാജ് കൊളേജില്‍നിന്ന് ഇക്കണോമിക്‌സിലാണ് ഷാരൂഖ് ബിരുദം നേടിയിരുന്നത്. കോളജില്‍നിന്ന് പഠനം പൂര്‍ത്തിയാക്കിയ ഷാരൂഖിന് തിരക്കുകള്‍ കാരണം സർട്ടിഫിക്കറ്റ് മേടിക്കാന്‍ സാധിച്ചിരുന്നില്ല.

അങ്ങനെ വർഷങ്ങൾക്ക് ശേഷം ഷാരൂഖ് വീണ്ടും പഴയ കൊളേജിലെത്തി. ”വളരെ സന്തോഷമുള്ള നിമിഷത്തിലാണ് ഞാന്‍. 1988ല്‍ കൊളേജ് വിട്ടതാണ് ഞാന്‍. ഇന്ന് ഇവിടെ നില്‍ക്കുമ്പോള്‍ എന്റെ മക്കളും കൂടെയുണ്ടായിരുന്നെങ്കില്‍ എന്ന് ഞാന്‍ ആഗ്രഹിച്ചുപോകുന്നു. കാരണം അവര്‍ ഉണ്ടായിരുന്നെങ്കില്‍ അവര്‍ എന്റെ കൊളേജിന്റെ ഓരോ മുക്കുംമൂലയും കാണിച്ചുകൊടുക്കുമായിരുന്നു”ഷാരൂഖ് പറഞ്ഞു.കൊളേജ് കാലത്തെ ഓര്‍മകള്‍ പങ്കുവെച്ച ഷാറൂഖ് തന്റെ സര്‍ട്ടിഫിക്കറ്റുകള്‍ വര്‍ഷങ്ങളോളം സൂക്ഷിച്ച കോളജിന് നന്ദി അറിയിച്ചു.

സൂപ്പര്‍സ്റ്റാറായ വിദ്യാര്‍ത്ഥിയെ കുറിച്ചോര്‍ക്കുമ്പോള്‍ അഭിമാനമുണ്ടെന്ന് കൊളേജ് പ്രിന്‍സിപ്പല്‍ രാമ ശര്‍മ പറഞ്ഞു. വര്‍ഷങ്ങള്‍ക്ക് ശേഷം ഷാറൂഖിന് ബിരുദം നല്‍കുന്നതില്‍ സന്തോഷമുണ്ട്. ഷാരൂഖിന്റെ സര്‍ട്ടിഫിക്കറ്റ് കോളെജില്‍ ഞങ്ങള്‍ ഭദ്രമായി സൂക്ഷിക്കുകയായിരുന്നുവെന്നും രാമശര്‍മ പറഞ്ഞു. കൊളേജിലെത്തിയ താരം പുതിയ സിനിമയായ ഫാനിന്റെ ആദ്യ ഗാനം വിദ്യാർഥികൾക്കായി പങ്കുവച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here