തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച ശേഷം എന്ന് നിന്റെ മൊയ്തീന്‍ എന്ന ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ തമ്മില്‍ പോര് മുറുകുന്നു. ഇപ്പോള്‍ ചിത്രത്തിന്റെ സംവിധായകന്‍ ആര്‍ എസ് വിമലാണ് സംഗീത സംവിധായകന്‍ രമേശ് നാരായണനെതിരെ രംഗത്തെത്തിയിരിക്കുന്നത്.
സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം ലഭിച്ച ശേഷം രമേശ് നാരായണന്‍ ചെളിവാരി എറിയുകയാണെന്ന് ആര്‍ എസ് വിമല്‍ പറഞ്ഞു. ചിത്രത്തില്‍ ഏതു ഗാനം ഉള്‍പ്പെടുത്തണമെന്നത് സംവിധായകനാണ് തീരുമാനിക്കുന്നതെന്നും വിമല്‍ പറഞ്ഞു.
മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരനേട്ടത്തിന് ശേഷം രമേശ് നാരായണന്‍ ചിത്രത്തിലെ നായകന്‍ പൃഥ്വിരാജിനെതിരെ രംഗത്തെത്തിയിരുന്നു. ചിത്രത്തില്‍ തന്റെ ഗാനങ്ങള്‍ ഉള്‍പ്പെടുത്തരുതെന്ന് പൃഥ്വിരാജ് ആവശ്യപ്പെട്ടതായും രമേശ് നാരായണന്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here