കൊച്ചി>മികച്ച നടനും നടിക്കുമുളള സംസ്ഥാന ചലച്ചിത്ര പുരസ്കാരം നേടിയ ദുല്‍ഖര്‍ സല്‍മാനും പാര്‍വതിക്കും മറ്റുപുരസ്കാര ജേതാക്കള്‍ക്കും നസ്രിയയുടെ അഭിനന്ദനം. ചാര്‍ലി ടീമിനും ദുല്‍ഖര്‍ സല്‍മാനും പാര്‍വ്വതിക്കും നസ്രിയ ഫേസ്ബുക്കില്‍ പ്രത്യേകം അഭിനന്ദനമറിയിച്ചു. ‘ഡാര്‍ലിംഗ് ബം’ എന്നാണ് നസ്റിയ ദുല്‍ഖറിനെ വിശേഷിപ്പിക്കുന്നത്.

ദുല്‍ഖറും പാര്‍വതിയും നസ്രിയയും ഒരുമിച്ചഭിനയിച്ച ബാംഗ്ളൂര്‍ ഡേയ്സ് സൂപ്പര്‍ ഹിറ്റായിരുന്നു. അതിലെ മറ്റു താരങ്ങളായ ഫഹദ് ഫാസിലിനും നിവിനും സംസ്ഥാന അവാര്‍ഡ് ലഭിച്ചിട്ടുണ്ട്. കഴിഞ്ഞ തവണ മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ചത് നസ്രിയയ്ക്ക് ആയിരുന്നു.
ഓം ശാന്തി ഓശാന, ബാംഗ്ളൂര്‍ ഡെയ്സ് എന്നീ ചിത്രങ്ങളിലെ അഭിനയിത്തിനായിരുന്നു അവാര്‍ഡ്. മാര്‍ട്ടിന്‍ പ്രക്കാട്ട് ഒരുക്കിയ ചാര്‍ലിയിലെ അഭിനയത്തിനാണ് ദുല്‍ക്കറിന് പുരസ്കാരം. എന്നു നിന്റെ മൊയ്തീന്‍, ചാര്‍ലി എന്നീ ചിത്രങ്ങളിലൂടെ പാര്‍വതിയും മികച്ച നടിയായി.

LEAVE A REPLY

Please enter your comment!
Please enter your name here