അബുദാബിയില്‍ നടന്ന ലോക ട്രയാത്്ലണിന്‍റെ പുരുഷ വിഭാഗത്തില്‍ സ്പെയിനിന്‍റെ മരിയോ മോളയും വനിതാവിഭാഗത്തില്‍ ബ്രിട്ടന്‍റെ ജോഡി സ്റ്റിപ്സണും ജേതാക്കളായി. മൂന്ന് ഇനങ്ങളിലായി നടന്ന മത്സരത്തില്‍ ലോകത്തെ പ്രമുഖ താരങ്ങളാണ് പങ്കെടുത്തത്.

നീന്തലും ഓട്ടവും സൈക്ളിങ്ങും ഒന്നിച്ച ട്രാത്്ലണില്‍ നിലവിലെ ജേതാവായ മരിയോ മോള കിരീടം നിലനിർത്തുകയായിരുന്നു. ദക്ഷിണാഫ്രിക്കയുടെ റിച്ചാര്‍ഡ് മുറേയെ 15 സെക്കന്‍റ് പിന്നിലാക്കിയാണ് മരിയോ മോള വിജയത്തിലേക്കെത്തിയത്. ലണ്ടന്‍ ഒളിംപിക്സ് സ്വര്‍ണ മെഡല്‍ ജേതാവ് നിക്കോള ആദ്യ ഘട്ടത്തില്‍ മുന്നിലത്തെിയിരുന്നുവെങ്കിലും സൈക്കിളുകൾ കൂട്ടിയിടിച്ചതോടെ പിൻവാങ്ങി. അത്യന്തം ആവേശകരമായ മല്‍സരത്തിന് സാക്ഷിയാകാന്‍ നൂറുകണക്കിന് ആളുകള്‍ എത്തിയിരുന്നു.

അമച്വര്‍, പ്രൊഫഷണല്‍ വിഭാഗങ്ങളായി സാദിയാത് ദ്വീപിലും കോര്‍ണിഷിലുമായിരുന്നു മല്‍സരങ്ങള്‍. ലോക ട്രയാത്്ലണിന് മുന്നോടിയായി ജൂനിയര്‍ ട്രയാത്്ലണിലും അക്വാത്്ലണും സംഘടിപ്പിച്ചിരുന്നു. അഞ്ച് മുതല്‍ 17 വയസുവരെയുള്ള മുന്നൂറിലേറെ കുട്ടികള്‍ പങ്കെടുത്തു.

LEAVE A REPLY

Please enter your comment!
Please enter your name here