ഫ്‌ളോറിഡ: ഓടേണ്ട ഓടേണ്ട, ഓടി തളരേണ്ട… തുടങ്ങി നിരവധി നാടന്‍പാട്ടുകളെ ജനകീയമാക്കിയ മലയാളത്തിന്റെ ലളിതനടന്‍ കലാഭവന്‍ മണിക്ക് ഫോമയുടെ ആദരാഞ്ജലി.കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ ഒരു പോലെ ഇഷ്ട്ടപ്പെട്ട ഒരുപാടു കഥപത്രങ്ങള്‍ക്കു ജീവന നല്കിയ നടനായിരുന്നു മണി. അദ്ദേഹത്തിന്റെ സ്വത സിദ്ധമായ ചിരി തന്നെ ഒട്ടനവധി ജന ഹൃദയങ്ങളെ കീഴടക്കിയിരുന്നു. ഒരുപാടു ചിത്രങ്ങളിലൂടെയുള്ള അഭിനയം കൊണ്ട് പ്രേഷകരെ വിസ്മയിപ്പിച്ച നടനായിരുന്നു കലാഭവന്‍ മണി എന്ന് പ്രസിഡന്റ് ആനന്ദന്‍ നിരവേല്‍ സെക്രട്ടറി ഷാജി എഡ്വേഡ് ട്രഷറാര്‍ ജോയി എന്നിവര്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു. എന്നും സ്വന്തം നാടിനോട് കൂറുണ്ടായിരുന്ന നടനു ചാലക്കുടി എന്നാല്‍ ജീവന്റെ ജീവനായിരുന്നു. കലാഭവന്‍ മണി എന്നതിനപ്പുറം ചാലക്കുടിക്കാരന്‍ എന്നറിയപ്പെടാനായിരുന്നു മണിക്കേറെയിഷ്ടം.

നാടന്‍പാട്ടിലൂടെ മണി മലയാളികള്‍ക്ക് പ്രിയങ്കരനാകുന്നത്. അക്ഷരം എന്ന സിനിമയിലൂടെയാണ് ആദ്യമായി അദ്ദേഹം ക്യാമറയ്ക്ക് മുന്നില്‍ എത്തുന്നത്. തുടര്ന്നു മലയാളത്തിലും, തമിഴിലും ഒക്കെയായി വിവിധ ചിത്രങ്ങളില്‍ അദ്ദേഹം വിത്യസ്ത വേഷങ്ങളില്‍ അഭിനയിച്ചു. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, ബെന്‍ ജോണ്‍സണ്‍ തുടങ്ങിയ ചിത്രങ്ങളില്‍ അദ്ദേഹം നായക കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. സാധാരണക്കാരില്‍ സാധാരണക്കരനായി ജീവിച്ച അദ്ദേഹം ഒട്ടനവധി കാരുണ്യ പ്രവര്‍ത്തനങ്ങളിലും പങ്കാളിയായിരുന്നു. ആദ്യചിത്രമായ അക്ഷരം തൊട്ടു മലയാളത്തിലെ എന്നത്തെയും പ്രിയങ്കരചിത്രമായ വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം മണിക്ക് എന്നും ജനഹൃദയങ്ങളില്‍ മികച്ച നടനുള്ള അംഗീകാരം നേടിക്കൊടുത്തു. സിനിമാ നടന്‍ എന്നതിലുപരി കുടുംബത്തിലെ ഒരംഗത്തെപ്പോലെയായിരുന്നു മണിയെ മലയാളികള്‍ കണ്ടത്. നാട്ടുനന്മയുടെ പ്രതീകമായ കലാഭവന്‍ മണിയുടെ വിയോഗം മലയാള ചലച്ചിത്രലോകത്ത് വന്‍ നഷ്ടമാണ് വരുതിയിരിക്കുന്നതെന്നും ഫോമ ഭാരവാഹികള്‍ പറഞ്ഞു. 2016ല്‍ ഈ മൂന്നു മാസങ്ങള്‍ കൊണ്ട് കല്പ്പന, ഓ എന്‍ വി എന്നിവര്‍ക്കു പുറകെ, കലഭാവാന്‍ മണിയും യാത്രയായത് ചലച്ചിത്ര ലോകത്തെ പോലെ മലയാള നാടും ഞെട്ടിയിരിക്കുകയാണ്

LEAVE A REPLY

Please enter your comment!
Please enter your name here