വിജേന്ദറിനെ തോൽപ്പിക്കാൻ എതിരാളി കുടിക്കുന്ന് പാമ്പിന്റെ രക്തം. ഹംഗേറിയൻ ബോക്സർ അലക്സാണ്ടർ ഹോർവത്താണ് പാമ്പിൻ രക്തം കുടിച്ച് ശക്തനാകാൻ നോക്കുന്നത്. മാർച്ച് 12ന് ലിവർപൂൾ എക്കോ അരീനയിൽ നടക്കുന്ന മത്സരത്തിനുവേണ്ടിയാണ് ഈ തയ്യാറെടുപ്പ്. പാമ്പിന്റെ ചുടുചോര തനിക്ക്‌ അത്ഭുത ശക്‌തിയും കരുത്തും പകരുമെന്നാണ്‌ അലക്സാണ്ടർ ഹോർവത്തിന്റെ വാദം.

തുർക്കിസൈന്യത്തിന് എതിരായ പോരാട്ടത്തിൽ വിജയം നേടാൻ ഹംഗേറിയൻ പോരാളിക‌ൾ പാമ്പിൻ രക്തം കുടിച്ചിരുന്നു. പാമ്പിന്റെ ചുടുചോര കുടിക്കുന്നതിന്‌ തന്റെ കുടുംബത്തിന്റെ നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാരമ്പര്യത്തിനും പ്രൗഢിയുമായി ബന്ധമുണ്ടെന്ന്‌ അലക്‌സാണ്ടര്‍ തന്നെ വ്യക്‌തമാക്കുന്നു. പാമ്പിൻ രക്തം കുടിച്ചതിന് ശേഷം തന്റെ ഇടിയ്ക്ക് മുമ്പുള്ളതിനേക്കാൾ ശക്തിയുണ്ടെന്നാണ് 20കാരനായ താരത്തിന്റെ വാദം. ബോക്സിങ്ങിൽ വിജേന്ദറെ പാഠം പഠിപ്പിക്കുകയാണ് ലക്ഷ്യമെന്ന് അലക്സാണ്ടർ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here